ടാറ്റാ ഇൻഡസ്ട്രീസ് ഡയറക്ടർ സ്ഥാനത്തു നിന്നും സൈറസ് മിസ്ത്രിയെ പുറത്താക്കി.

01:05 pm 12/12/2016
images

മുംബൈ: ടാറ്റാ ഇൻഡസ്ട്രീസ് ഡയറക്ടർ സ്ഥാനത്തു നിന്നും സൈറസ് മിസ്ത്രിയെ പുറത്താക്കി. തിങ്കളാഴ്ച രാവിലെ നടന്ന ടാറ്റ ഇൻഡസ്ട്രീസ് ഓഹരിയുടമകളുടെ യോഗത്തിലായിരുന്നു നടപടി. ടാറ്റ സൺസ് ബോർഡിൽ നിന്നും മിസ്ത്രിയെ നീക്കം ചെയ്യാൻ നടപടിയുണ്ടാകണമെന്ന് കമ്പനിയുടെ ഓഹരിയുടമകൾക്ക് ടാറ്റാ ഗ്രൂപ്പ് നേരത്തേ നിർദേശം നൽകിയിരുന്നു. ഡയറക്ടറായി മിസ്ത്രി തുടരുന്നത് ടാറ്റാ ഗ്രൂപ്പിൽ പിളർപ്പുകൾ ഉണ്ടാക്കുമെന്നും കമ്പനി മുന്നറിയിപ്പ് നൽകിയിരുന്നു.

ഒക്ടോബറിൽ മിസ്ത്രിയെ ടാറ്റ സൺസിന്റെ ചെയർമാൻ സ്ഥാനത്ത് നിന്നും നീക്കം ചെയ്തിരുന്നു. എന്നാൽ ടാറ്റയുടെ ചില കമ്പനി ഗ്രൂപ്പുകളുടെ ബോർഡിൽ മിസ്ത്രി ഇപ്പോഴും തുടരുന്നുണ്ട്. ഈ സ്ഥാനങ്ങളിൽ നിന്നും മിസ്ത്രിയെ നീക്കം ചെയ്യാനാണ് ഇപ്പോൾ ടാറ്റ ശ്രമിക്കുന്നത്. ഇതിനായി ആറ് ടാറ്റ ഗ്രൂപ്പ് കമ്പനികൾ അടുത്ത ആഴ്ചക്കുള്ളിൽ സമാനമായ യോഗം കൂടുന്നുണ്ട്. രത്തൻ ടാറ്റയാണ് മിസ്ത്രിയുടെ ചുമതല താൽക്കാലികമായി വഹിക്കുന്നത്.