10:00 am 14/12/2016
ജോയിച്ചന്‍ പുതുക്കുളം

ഡിട്രോയിറ്റ്: ഡിസംബര്‍ മൂിന് ശനിയാഴ്ച സൗത്ത് ഫീല്‍ഡിലുള്ള സാന്തോം ഓഡിറ്റോറിയത്തില്‍ വച്ചു ഗൃഹാതുരത്വ സ്മരണകളുണര്‍ത്തി ഡി.എം.എയുടെ ക്രിസ്മസ് ആഘോഷം നടു. പുതുമകള്‍കൊണ്ടും കലാമികവ് കൊണ്ടും, ജനപങ്കാളിത്തംകൊണ്ടും ഓര്‍മ്മയില്‍ എന്നു സൂക്ഷിക്കാവു ഒരു ആഘോഷമായിരുു ഇത്തവണത്തേത്. ഡി.എം.എ പ്രസിഡന്റ് സൈജന് കണിയോടിക്കല്‍ ആശംസാ പ്രസംഗം നടത്തി. സെന്റ് തോമസ് സീറോ മലബാര്‍ പള്ളി വികാരി റോയി മൂലേച്ചാലില്‍ ക്രിസ്മസ് സന്ദേശം നല്കി. കലാപരിപാടികളുടെ അവതാരകരായി വര്‍ക്കി പെരിയപ്പുറവും, പ്രിസ്ക ഏബ്രഹാമും തിളങ്ങി.
സംഗീതസാന്ദ്രമായ അന്തരീക്ഷത്തില്‍ സമ്മാനപ്പൊതികളുമായി സാന്താക്ലോസ് (ബിജു ജോസഫ്) സദസ്സില്‍ എത്തിയപ്പോള്‍ ആവേശം അണപൊട്ടിയൊഴുകി. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്രിസ്മസ് പാപ്പാ എല്ലാവര്ക്കും ഒപ്പം ആടിയും പാടിയും ഉത്സവാന്തരീക്ഷം സൃഷ്ടിച്ചു. എല്ലാ കുട്ടികള്‍ക്കും ക്രിസ്മസ് പാപ്പ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
പ്രോഗ്രാം കോര്ഡിനേറ്റര്കൂടിയായിരുന്ന അഭിലാഷ് പോള്‍ സംവിധാനം നിര്‍വഹിച്ച ‘സാല്വേര്’ എ നാടകം എല്ലാവരുടേയും പ്രശംസ പിടിച്ചുപറ്റി. യേശുദേവന്റെ ജനനം മുതല്‍ മരണം വരെയുള്ള ജീവിത കഥയായിരുന്നു സംഗീതസാന്ദ്രമായ ഈ നാടകം യുവി ലൈറ്റ് ടെക്നോളജിയുടെ സഹായത്തോടെ വളരെ വ്യത്യസ്തയോടുകൂടി അവതരിപ്പിച്ചത് ആസ്വാദകരില്‍ നവ്യാനുഭൂതി സൃഷ്ടിച്ചു.
സൈജന് കണിയോടിക്കല്‍ സംവിധാനം നിര്‍വഹിച്ച ‘രായപ്പന്റെ ബോക്സിംഗ് ഇതിഹാസം’ എ കോമഡി സ്കിറ്റ് കാണികളില്‍ ചിരിയുണര്‍ത്തി.
ഗാനങ്ങള്‍ ആലപിച്ചവരും, ഡാന്‍സുകള്‍ അവതരിപ്പിച്ചവരും മികവുകള്‍കൊണ്ട് കാണികളുടെ കൈയ്യടി നേടി. ഡി.എം.എ അസോസിയേഷന് അംഗങ്ങള്‍ അവതരിപ്പിച്ച നാടന്‍ കരോളും, കരോള്‍ ഗാനങ്ങളും എല്ലാവരിലും ഗൃഹാതുരത്വമുണര്‍ത്തി. ഡി.എം.എ സെക്രട്ടറി നോബിള്‍ തോമസ് എല്ലാവര്ക്കും നന്ദിയും നല്ല ഒരു ക്രിസ്മസും പുതുവത്സരവും ആശംസിച്ചു.
രാത്രി ഒമ്പതു മണിയോടുകൂടി തിരശീല വീണ ഡി.എം.എയുടെ ഈവര്‍ഷത്തെ ക്രിസ്മസ് ആഘോഷ പരിപാടികള്‍ പ്രായഭേദമെന്യേ മുതിര്‍വരും കുട്ടികളും ഒരുപോലെ ആസ്വദിച്ചു. തോമസ് കര്‍ത്തനാള്‍ അറിയിച്ചതാണിത്.
