10:48 am 15/12/2016
– പോള്‍ ഡി. പനയ്ക്കല്‍

ന്യൂയോര്‍ക്ക്: കോതമംഗലം, ഇല്ലിപ്പറമ്പില്‍ പരേതനായ ഐ.കെ.ജോസഫിന്റെ സഹധര്‍മ്മിണി മേരിമ്മ ജോസഫ്(84)(വൈക്കം മണ്ണൂപറമ്പില്‍ കുടുംബാംഗം ന്യൂയോര്‍ക്കില്‍ നിര്യാതയായി. വെയ്ക് സര്‍വ്വീസ് ഡിസംബര്‍ 16ന് വെള്ളിയാഴ്ച വൈകീട്ട് 5 മുതല്‍ 9വരെ ന്യൂയോര്‍ക്ക് ഗാര്ഡന് സിറ്റി പാര്‍ക്കിലുള്ള പാര്‍ക്ക് ഫ്യൂണറല്‍ ഹോമില്‍. സംസ്ക്കാര ശുശ്രൂഷകള്‍ 17ന് ശനിയാഴ്ച രാവിലെ 9.45ന് മിനിയോള കോര്‍പ്പസ്സ് ക്രിസ്റ്റി റോമന്‍ കാത്തലിക് ചര്‍ച്ചില്‍ ആരംഭിക്കും. തുടര്‍ന്നു വെസ്റ്റ്ബറി ഹോളി റൂഡ് സിമിത്തേരിയില്‍ സംസ്ക്കാരം.
മക്കള്‍: കുരുവിള, മോളി, ജോയി, സെബാസ്റ്റിയന്, ബെറ്റി, പ്രിന്‍സ്.
മരുമക്കള്‍: സില്‍വി(പാറക്കല്‍, ആലുവ), ജോസഫ് കൊണത്താപ്പള്ളി(വൈക്കം), ബേബി(മുട്ടപ്പള്ളി, കളമശ്ശേരി, ലിസി(പഞ്ഞിക്കാരന്‍, ചേര്‍ത്തല), തോമസ് തയ്യില്‍(വാഴക്കുളം), ദീപ്തി(നീലത്തുംമുക്കില്‍, ചങ്ങനാശ്ശേരി).
