08:25 pm 15/12/2016
– ജെയ്സണ്‍ മാത്യു
ടൊറോന്റോ : ലോകമെമ്പാടുമുള്ള ഡാന്‍സ് വൈവിധ്യങ്ങളെ ഒരേ സ്റ്റേജില്‍ അണിനിരത്തിക്കൊണ്ട് ഡാന്‍സിംഗ് ഡാംസല്‍സ് ഒരുക്കുന്ന മൂന്നാമത് ടൊറോന്റോ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവലിന് തിരിതെളിച്ചു.
സ്പോണ്‍സര്‍മാരും ഉപദേശക സമിതിയംഗങ്ങളും കമ്മ്യൂണിറ്റി നേതാക്കളും രാഷ്ട്രീയ പ്രമുഖരും, ഡാന്‍സ് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്ന ആര്‍ട്ടിസ്റ്റുകളും ചേര്‍ന്ന് നടത്തിയ പത്രസമ്മേളനത്തില്‍ വെച്ചു എം പി സംഗം രമേശ് , എം പി പി ഹരീന്ദര്‍ മല്‍ഹി, ഇന്ത്യന്‍ കോണ്‍സുല്‍ ഉഷാ വെങ്കിടേശന്, ഡാന്‍സിംഗ് ഡാംസല്‍സ് മാനേജിങ് ഡയറക്റ്റര്‍ മേരി അശോക് എന്നിവര്‍ ചേര്‍ന്ന് നിലവിളക്കു കൊളുത്തിയാണ് ഡാന്‍സ് ഫെസ്റ്റിവല്‍ ഔദ്യോഗീകമായി ഉദ്ഘാടനം ചെയ്തത് .
ഡിസംബര്‍ 17 ന് ടൊറോന്റോ ഹാര്ബര്ഫ്രണ്ടിലുള്ള ഫ്ലെക്ക് ഡാന്‍സ് തിയേറ്ററില്‍ വൈകുന്നേരം 6 മണിക്കാണ് ഫെസ്റ്റിവല്‍ അരങ്ങേറുക . വിവിധ ലോകരാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ കണ്ടുമുട്ടുന്ന വിവിധങ്ങളായ നൃത്തരൂപങ്ങള്‍ ക്രിസ്മസ് ചേരുവയോടെ സാന്റാ അവതരിപ്പിക്കുന്നുവെന്നതാണ് ക്രിസ്മസ് സീസണില്‍ നടക്കുന്ന ഈ വര്‍ഷത്തെ ഡാന്‍സ് ഫെസ്റ്റിവലിന്റെ പ്രത്യേകത . പ്രമുഖ കനേഡിയന്‍ നാടക നടനായ എലിയട്ട് റോസന്ബെര്ഗാണ് സാന്റായായി സ്റ്റേജിലെത്തുന്നത്.
എല്ലാ വന്‍ കരയേയും പ്രതിനിധീകരിക്കുന്ന ഡാന്‍സ് വിഭവങ്ങള്‍ ഇത്തവണ ഫെസ്റ്റിവലിന് ഉണ്ടായിരിക്കും. ഹാര്‍ബര്‍ ഫ്രണ്ട് സെന്ററിന്റെ ബോക്സ് ഓഫീസില്‍ നിന്ന് മാത്രമേ ഇത്തവണ ടിക്കറ്റുകള്‍ വാങ്ങാന്‍ സാധിക്കുകയുള്ളൂ. ഡാന്‍സ് പ്രേമികള്‍ക്ക് തങ്ങള്‍ക്ക് ഇഷ്ട്ടമുള്ള സീറ്റുകള്‍ ഓണ്‍ലൈനിലൂടെ തെരഞ്ഞെടുക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. 25 ഡോളറാണ് ടിക്കറ്റ് നിരക്ക്.
ഓം സായി ഫിസിയോതെറാപ്പി ക്ലിനിക്ക് , മ്യൂസിയം ഡെന്റല്‍ എന്നിവരാണ് ഡാന്‍സ് ഫെസ്റ്റിവലിന്റെ പ്രധാന സ്പോണ്‍സര്‍മാര്‍. ബാരിസ്റ്റര്‍ ആന്‍ഡ് സോളിസിറ്റര്‍ ലതാ മേനോന്, അംബികാ ജൂവലറി, വിന്‍സ് തോമസ് , സുജിത്ത് നായര്‍, വിവേക് ഭട്ട് , നവീന്‍ വടലമുടി, വിജിത് വാസു, യൂറോജെറ്സ് , അമഞ്ജിത് സിംഗ് ലൈല എന്നിവരാണ് മറ്റു സ്പോണ്‍സര്‍മാര്‍.
ആഫ്രിക്കന്‍ ഡാന്‍സ് കമ്പനിയായ ഇജോ വുഡു ഇന്റര്‍നാഷണല്‍, ശ്രീലങ്കന്‍ റൂസറ ഡാന്‍സ്, ഈസ്റ്റ് ഇന്ത്യന്‍ മൃദങ്ക ഡാന്‍സ് അക്കാദമി , മധുസ്മിത ഗരായി , വെസ്റ്റ് ഇന്ത്യന്‍ ട്രോപ്പ് ഒബ്സകുരാ ഡാന്‍സ്, സൗത്ത് ഇന്ത്യന്‍ രഗാട്ട കലാ കേന്ദ്ര, ചൈനീസ് കനേഡിയന്‍ ആര്‍ട്ട് ഓര്ഗനൈസേഷന്, സെന്‍ട്രല്‍ ഏഷ്യ എന്‍സെംബിള്‍ ടോപാസ് , മിഡില്‍ ഈസ്റ്റ് ബെല്ലി അപ്പ് , നോര്‍ത്ത് അമേരിക്കന്‍ വൈബ് , യൂറോപ്പ്യന്‍ ഏരിയല്‍ , യൂക്കഡോറിയന് ഹുആറിയൊപ്പുങ്ങോ, കനേഡിയന്‍ മൊമെന്റം തുടങ്ങിയ പ്രമുഖ ഡാന്‍സ് കമ്പനികള്‍ ഇത്തവണ ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നുണ്ട്.
അടുത്ത വര്‍ഷത്തെ ടൊറോന്റോ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവല്‍, വിവിധ രാജ്യങ്ങളില്‍ നിന്നും അതാത് ഡാന്‍സ് വിഭാഗത്തില്‍ അഗ്രഗണ്യരായ കലാകാരന്മാരെ ഒരേ സ്റ്റേജില്‍ അണിനിരത്തുന്ന ഒരാഴ്ച നീളുന്ന അവിസ്മരണീയമായ നൃത്തവിസ്മയമാക്കാന് ഗവണ്മെന്റിന്റെ ഭാഗത്ത് നിന്ന് എല്ലാ സഹായവും ചെയ്യുമെന്ന് എം പി സംഗം രമേശ് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഡയറക്ടര്‍ മേരി അശോക് സ്വാഗതവും കോര്‍ഡിനേറ്റര്‍ ഗാരി ഗു കൃതജ്ഞതയും പറഞ്ഞു. ബീരേന്ദ്ര രാജപ്രയാര്‍ ആയിരുന്നു ഉദ്ഘാടന സമ്മേളനത്തിന്റെ എം.സി.
കൂടുതല്‍ വിവരങ്ങള്‍ക്കും, ടിക്കറ്റിനും ഡാന്‍സിംഗ് ഡാംസല്‍സിന്റെ ഔദ്യോഗീക വെബ്സൈറ്റായ www.ddshows.com സന്ദര്‍ശിക്കുക .
സാംസ്ക്കാരിക വളര്‍ച്ചയും വിനിമയവും ലക്ഷ്യമിട്ടു “ഡാന്‍സിലൂടെ സ്ത്രീ ശാക്തീകരണം ” ലക്ഷ്യമിട്ടു ടൊറോന്റോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷനാണ് ഡാന്‍സിംഗ് ഡാംസല്‍സ് .