പന്തളം ബിജു തോമസ് ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി

10:37 pm 15/12/2016

Newsimg1_9400352
ലാസ് വേഗസ്: ഫോമായുടെ 2018-2020 കാലയളവിലേക്കുള്ള എക്‌സിക്യൂട്ടീവിലേക്ക്, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി നാമനിര്‍ദ്ദേശം സമര്‍പ്പിക്കുമെന്ന് പന്തളം ബിജു തോമസ് അറിയിച്ചു. ഫോമാ ഭരമേല്പിച്ചിട്ടുള്ള എല്ലാ പദ്ധതികളും നാളിതുവരെ വളരെ ഭംഗിയായി പൂര്‍ത്തികരിക്കാന്‍ തനിക്കാവും വിധം പരിശ്രമിച്ചിട്ടുണ്ടന്നും, ഫോമായിലെ ഇതുവരെയുള്ള തന്‍റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയ സുഹൃത്തുക്കളില്‍ നിന്ന് ലഭിക്കുന്ന നിര്‍ലോഭമായ സഹകരണമാണ് ഇതിലേക്കുള്ള പ്രേരണയായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബൈലോ കമ്മറ്റി ചെയര്‍മാന്‍, ദേശീയ കമ്മറ്റിയംഗം, റീജിയണല്‍ വൈസ് പ്രസിഡന്റ്, പോളിറ്റിക്കല്‍ ഫോറം ചെയര്‍മാന്‍, ലാസ് വേഗസ് കണ്‍വന്‍ഷന്‍ കണ്‍വീനര്‍ എന്നീ പദവികള്‍ ഇതിനോടകം അദ്ദേഹം വഹിച്ചിട്ടുണ്ട്. ഫോമായിലെ എല്ലാവരുടെയും സഹായസഹകരണങ്ങള്‍ തന്നോടൊപ്പം ഉണ്ടാവണമേയെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.