ഫൈസൽ വധം: തെളിവെടുപ്പിനിടെ മാധ്യമപ്രവർത്തകർക്ക് നേരെ ആർ.എസ്.എസ് കൈയേറ്റം

03:43 pm 22/12/2016
download (1)
മലപ്പുറം: കൊടിഞ്ഞി ഫൈസൽ വധക്കേസ് തെളിവെടുപ്പിനിടെ മാധ്യമ പ്രവർത്തകർക്ക് നേരെ കൈയേറ്റവും വധഭീഷണിയും. തിരൂർ മംഗലം പുല്ലൂണിയിൽ തെളിവെടുപ്പിനിടെ ആർഎസ്എസ് പ്രവർത്തകർ വധഭീഷണി മുഴക്കുകയും മാധ്യമപ്രവർത്തകരെ കൈയ്യേറ്റം ചെയ്യുകയുമായിരുന്നു.

മുഖ്യപത്രി പ്രജീഷിന്റെ വീട്ടിൽ പോലീസ് തെളിവെടുപ്പ് നടത്തുന്നതിനിടെ ആയിരുന്നു സംഭവം. ദേശാഭിമാനി തിരൂർ ലേഖകൻ വിനോദ് തലപ്പിള്ളി, തുഞ്ചൻ വിഷൻ കാമറമാൻ ഷബീർ എന്നിവരെയാണ് ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തത്. ഇരുവരും ദൃശ്യങ്ങൾ പകർത്തുന്നത് തടഞ്ഞ് ആർ.എസ്.എസുകാർ ദൃശ്യങ്ങൾ പുറത്തുവിട്ടാൽ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി. പൊലീസുകാരണ് രണ്ടുപേരെയും രക്ഷപ്പെടുത്തിയത്.