03:41 pm 22/12/2016
വാരണാസി: രാഹുൽ ഗാന്ധിയുടെ അഴിമതി ആരോപണങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറുപടി. കോൺഗ്രസിലെ യുവനേതാവ് പ്രസംഗിക്കാൻ പഠിച്ച് വരിയാണെന്ന് രാഹുലിനെ പേരെടുത്ത് പറയാതെ പ്രധാനമന്ത്രി പരിഹസിച്ചു.
ഇപ്പോൾ അദ്ദേഹം പ്രസംഗിക്കാൻ പഠിച്ചതിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും മോദി പറഞ്ഞു. ഭൂകമ്പ പരാമർശത്തിന് രാഹുൽ ഗാന്ധി സംസാരിച്ച് പഠിക്കുന്നതെയുള്ളു എന്നാണ് പ്രധാനമന്ത്രി മറുപടി. മോദി അഴിമതി നടത്തിയതിന് തെൻറ പക്കൽ തെളിവുണ്ടെന്നും അത് വെളിപ്പെടുത്തിയാൽ ഭൂകമ്പമുണ്ടാകുമെന്നും രാഹുൽ ഗാന്ധി പ്രസ്താവിച്ചിരുന്നു. ഇതേക്കുറിച്ച് മോദിയുടെ പരാമർശം ഇങ്ങനെയായിരുന്നു, “അദ്ദേഹം സംസാരിച്ചിട്ടില്ലായിരുന്നെങ്കിൽ ഭൂകമ്പം ഉണ്ടായേനെ. എതായാലും സംസാരിച്ച് തുടങ്ങിയത് നന്നായി. ഇനി ഒരു ഭൂകമ്പത്തിനുള്ള സാധ്യതയില്ല”.
കോൺഗ്രസ് ഉപധ്യക്ഷൻ രാഹുൽ ഗാന്ധി ബുധനാഴ്ചയാണ് മോദിക്കെതിരെ അഴിമതി ആരോപണങ്ങളുമായി പരസ്യമായി രംഗത്ത് വന്നത്. ആറുമാസത്തിനിടെ ഒമ്പത് തവണയായി മോദി 40 കോടി രൂപ കൈക്കുലി വാങ്ങിയെന്നായിരുന്നു രാഹുലിെൻറ ആരോപണം.