ടെക്‌സസില്‍ ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയാക്കണം ; ബില്‍ സഭയിലവതരിപ്പിച്ചു

03:40 pm 22/12/2016

– പി.പി. ചെറിയാന്‍

unnamed (1)

ഓസ്റ്റിന്‍ : ടെക്‌സസില്‍ ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയാക്കണമെന്നവാശ്യപ്പെടുന്ന ബില്‍ സെനറ്റര്‍ ഡിസംബര്‍ 20ന് ഹൗസില്‍ അവതരിപ്പിച്ചു. റിപ്പബ്ലിക്കന്‍ സെനറ്റര്‍ ബോബു ഹാളാണ് സ്‌റ്റേറ്റ് ബില്‍ 373 വീണ്ടും സഭയില്‍ കൊണ്ടുവന്നത്. പല സന്ദര്‍ഭങ്ങളിലായി ഈ ബില്‍ സഭയില്‍ അവതരിപ്പിച്ചിട്ടുണ്ട്

എങ്കിലും വോട്ടിങ്ങിനിട്ടിട്ടില്ല. വ്യത്യസ്ത ഭാഷകള്‍ സംസാരിക്കുന്ന ടെക്‌സസില്‍ ഇംഗ്ലീഷ് ഭാഷ ഔദ്യോഗികമാക്കണമെന്ന് 2009, 2011 വര്‍ഷങ്ങളില്‍ കൊണ്ടുവന്ന ബില്‍ കമ്മിറ്റി ചര്‍ച്ച ചെയ്ത് തള്ളുകയായിരുന്നു. അമേരിക്കയിലെ 31 സംസ്ഥാനങ്ങളില്‍ ഭാഗീകമായി ഇംഗ്ലീഷ് ഔദ്യോഗിക

ഭാഷയായി അംഗീകരിച്ചിട്ടുണ്ട്. എല്ലാവരും ഇംഗ്ലീഷ് പഠിക്കുന്നതിനും അതുമൂലം നികുതിദായകരുടെ പണം ട്രാന്‍സ്‌ലേഷനുവേണ്ടി ഉപയോഗിക്കുന്നതു തടയുകയുമാണ് ലക്ഷ്യമെന്ന് ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയാക്കണമെന്നാഗ്രഹിക്കുന്നവര്‍ വാദിക്കുമ്പോള്‍ ഇംഗ്ലീഷ് പഠിക്കുവാന്‍ താല്പര്യമില്ലാത്തവരെ

നിര്‍ബന്ധിക്കുന്നതിനും അതുമൂലം വ്യക്തി സ്വാതന്ത്ര്യം ഹനിക്കപ്പെടുമെന്നാണ് എതിര്‍ക്കുന്നവര്‍ ഉന്നയിക്കുന്ന വാദം. കഴിഞ്ഞ അവതരിപ്പിച്ച ബില്ലിനു മുന്‍ ബില്ലുകളുടെ അവസ്ഥ തന്നെയാകുമോ എന്ന പ്രവചിക്കുക അസാധ്യമാണ്.