ഫ്രാങ്ക്ഫര്‍ട്ട് കേരളസമാജം ക്രിസ്മസ് ആഘോഷിച്ചു

08:10 pm 24/12/2016

– ജോര്‍ജ് ജോണ്‍
Newsimg1_10168904
ഫ്രാങ്ക്ഫര്‍ട്ട്: കേരളസമാജം ഫ്രാങ്ക്ഫര്‍ട്ട് ഡിസംബര്‍ 17 ന് സെന്‍െ് ക്രിസ്‌റ്റോഫറസ് പള്ളി ഹാളില്‍ വെച്ച് ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷിച്ചു. ശാന്തിയുടെയും സമാധാനത്തിന്റേയും പുണ്യരാവായ ക്രിസ്മസ് ദിനത്തിനായി കേരളസമാജം ഒരുങ്ങി കഴിഞ്ഞു. പുല്‍ക്കൂട്ടില്‍ ജാതനായ ഉണ്ണിയേശുവിനെ വരവേല്‍ക്കാനായി കേരളസമാജം ഒരുക്കിയ കലാപരിപാടികള്‍ ഫ്രാങ്ക്ഫര്‍ട്ടിലും പരിസരങ്ങളിലുമുള്ളവര്‍ക്ക് കൗതുകകരമായി.

നന്മയുടെ പ്രതീകവും, ആശ്രിതര്‍ക്ക് അശരണനുമായ ഉണ്ണിയേശുവിന്റെ ആശയങ്ങള്‍ വിശദീകരിച്ച് ഫാ.ദേവദാസും മറ്റ് ആശംസകരും സംസാരിച്ചു. ക്രിസ്മസ്, പുതുവത്സരാഘോഷത്തില്‍ അവതരിപ്പിച്ച കലാപരിപാടികള്‍ കുട്ടികളും, മുതിര്‍ന്നവരും മനം നിറഞ്ഞ് ആസ്വദിച്ചു. ആഘോഷത്തോടനുബദ്ധിച്ച് നടത്തിയ തമ്പോലയില്‍ വിലയേറിയതും, ഉപയോഗപ്രദവമായ സമ്മാനങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു. ഒടുവില്‍ കൈനിറയെ സമ്മാനങ്ങളുമായി എത്തി എല്ലാവര്‍ക്കും വിതരണം ചെയ്ത സാന്താക്ലോസിന്റെ വരവോടെ ഒരു നല്ല നാളേയുടെ പ്രതീക്ഷയായ ക്രിസ്മസ് ആഘോഷം പര്യവസാനിച്ചു.