പുനെ: വനിതാ സോഫ്റ്റ് വെയര്‍ എഞ്ചിനീയറെ നടുറോഡില്‍ കുത്തിക്കൊന്നു. പുനെയിലെ മാനേജ്മെന്റ് സ്ഥാപനമായ കാമ്പെയ്മിനിയിലെ ജീവനക്കാരിയായ അന്തരാ ദാസാണ് കൊല്ലപ്പെട്ടത്. ഓഫീസിന് സമീപത്തു വെച്ചാണ് യുവതി ആക്രമിക്കപ്പെട്ടതെന്നും നിരവധി തവണ കുത്തേറ്റതായും റിപ്പോർട്ടുണ്ട്.
കഴുത്തില്‍ നിന്ന് രക്തമൊഴുകുന്ന നിലയില്‍ യുവതിയെ വഴിയരികില്‍ കണ്ടെത്തുകയായിരുന്നു. സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും യുവതി മരിച്ചു.
ആക്രമിയെ നേരിൽ കണ്ടതായി ദൃക്സാക്ഷി പൊലീസിനെ അറിയിച്ചു. കൊലപാതക കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം തുടങ്ങി.

