പ്രതിപക്ഷ പാർട്ടികളുടെ വാർത്ത സമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന്​ സീതാറാം യെച്ചൂരി

05:10 pm 26/12/2016
images (10)
ന്യൂഡൽഹി: കോൺഗ്രസി ന്റെ നേതൃത്ത്വത്തിൽ നാളെ നടക്കാനിരിക്കുന്ന പ്രതിപക്ഷ പാർട്ടികളുടെ വാർത്ത സമ്മേളനത്തിൽ പ​െങ്കടുക്കില്ലെന്ന്​ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കൃത്യമായ ആസുത്രണം നടത്താതെയാണ്​ വാർത്ത സമ്മേളനം നടത്തുന്നതെന്ന്​ യെച്ചൂരി ആരോപിച്ചു.

16 പാർട്ടികൾ പ​െങ്കടുക്കുമെന്ന്​ പറയുന്നുണ്ടെങ്കിലും അത്രയും പാർട്ടികൾ പ​െങ്കടുക്കില്ല. പ്രധാനമന്ത്രിയുടെ പുതിയ പ്രഖ്യാപനങ്ങൾ ഉണ്ടായാൽ അപ്പോൾ പ്രക്ഷോഭം എങ്ങനെ വേണമെന്ന്​ സി.പി.എം തീരുമാനിക്കുമെന്നും ആ സമയത്ത്​ മറ്റ്​ പ്രതിപക്ഷ പാർട്ടികളെയും സമീപിക്കുമെന്ന്​ യെച്ചൂരി പറഞ്ഞു.

നോട്ട്​ പിൻവലിക്കലി​െൻറ പശ്​ചാത്തലത്തിൽ കേന്ദ്ര സർക്കാരിനെതിരെ സമരം ശക്​തമാക്കുന്നതി​െൻറ ഭാഗമായാണ്​ കോൺ​​ഗ്രസ്​ അധ്യക്ഷ സോണിയഗാന്ധി പ്രതിപക്ഷ പാർട്ടികളെ സംയുക്​ത വാർത്ത സമ്മേളനത്തിന്​ ക്ഷണിച്ചത്​.