07:57 am 27/12/2016
ന്യൂഡല്‍ഹി: അഗസ്റ്റവെസ്റ്റ്ലന്‍ഡ് കോപ്ടര്‍ ഇടപാട് കേസില്‍ വ്യോമസേന മുന്‍ മേധാവി എസ്.പി. ത്യാഗിയെ സാധാരണ കുറ്റവാളിയായി കണ്ട് സി.ബി.ഐ നടപടിയെടുത്തത് ശരിയായില്ളെന്ന് വ്യോമസേന മേധാവി അരൂപ് റാഹ. ഈ മാസം ഒമ്പതിന് അറസ്റ്റിലായ ത്യാഗിക്ക് തിങ്കളാഴ്ച പട്യാല ഹൗസ് കോടതി ജാമ്യം അനുവദിച്ചിരുന്നു.
മുന്‍ വ്യോമസേന മേധാവിയായ ഒരാളെ ഇത്തരത്തില്‍ കസ്റ്റഡിയില്‍വെച്ചത് ശരിയായില്ല. അദ്ദേഹം കുറച്ചുകൂടി ബഹുമാനം അര്‍ഹിക്കുന്നുണ്ട്. സി.ബി.ഐയുടെയും മറ്റ് അന്വേഷണ ഏജന്‍സികളുടെയും നടപടി സായുധസേനയുടെ വിശ്വാസ്യത കളങ്കപ്പെടുത്തുമെന്ന് പറയാതിരിക്കാന്‍ എനിക്കാവില്ല.
തെളിവുകളുടെ അടിസ്ഥാനത്തില്‍ നിയമനടപടി പൂര്‍ത്തിയാകുമെന്നും ത്യാഗി കുറ്റമുക്തനാകുമെന്ന് പ്രതീക്ഷിക്കുന്നതായും റാഹ കൂട്ടിച്ചേര്‍ത്തു. എന്‍.ഡി.വിയുടെ വാക്ക് ദ ടോക്ക് പരിപാടിയില്‍ സംസാരിക്കവെയാണ് റാഹ ഇങ്ങനെ പറഞ്ഞത്.