രണ്ടു ലക്ഷം ഡോളര്‍ സമാഹരിച്ച ക്‌നാനായ റീജിയണ്‍ നറുക്കെടുപ്പ്: ഷാജി & മിനി എടാട്ടിന് ഒന്നാം സമ്മാനം

08:03 am 27/12/2016

– അനില്‍ മറ്റത്തിക്കുന്നേല്‍
Newsimg1_91969412
ചിക്കാഗോ: നോര്‍ത്ത് അമേരിക്കയിലെ ക്‌നാനായ കാത്തലിക്ക് റീജിയന്റെ ധനശേഖരണാര്‍ത്ഥം നടത്തപ്പെട്ട റാഫിള്‍ ടിക്കറ്റിന്റെ നറുക്കെടുപ്പില്‍ ചിക്കാഗോയില്‍ സ്ഥിരതാമസമാക്കിയിരിക്കുന്ന ഷാജി & മിനി എടാട്ട് ഒന്നാം സമ്മാനമായ $5000 ന് അര്‍ഹനായി. ചിക്കാഗോയില്‍ നിന്ന് തന്നെയുള്ള ജോസ് & മേരി പിണര്‍ക്കയില്‍ രണ്ടാം സമ്മാനമായ 4 പവന്‍ സ്വര്‍ണ്ണം കരസ്ഥമാക്കി. മൂന്നാം സമ്മാനമായ ആപ്പിള്‍ ലാപ് ടോപ്പിനായി തെരഞ്ഞെടുക്കപ്പെട്ടത് ന്യൂജേഴ്‌സി ക്‌നാനായ മിഷനില്‍ നിന്നുള്ള ജോസ്കുഞ്ഞ് ചാമക്കാലായിലാണ്. ആദ്യത്തെ രണ്ടു സമ്മാനാര്‍ഹരും നറുക്കെടുപ്പ് വേദിയില്‍ വച്ച് തന്നെ സമ്മാനങ്ങള്‍ ക്‌നാനായ റീജിയന്റെ ഫണ്ടിലേക്ക് സംഭാവനയായി നല്‍കി. ക്രിസ്തുമസ് രാവില്‍ ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കാത്തലിക്ക് പള്ളിയില്‍ വച്ച്, ക്രിസ്തുമസ് കുര്‍ബ്ബാനയ്ക്ക് ശേഷമാണ് നറുക്കെടുപ്പ് നടത്തിയത്. നറുക്കെടുപ്പിന്റെ ആദ്യ ടിക്കറ്റ് കരസ്ഥമാക്കികൊണ്ട് ഈ പരിപാടിയുടെ ഉദ്ഘാടന കര്‍മ്മത്തില്‍ പങ്കാളിയായ ജോസ് പിണര്‍ക്കയില്‍, നോര്‍ത്ത് അമേരിക്കയിലെ ക്‌നാനായ സമൂഹത്തില്‍ നിന്നും ആദ്യമായി വിസിറ്റേഷന്‍ സന്യാസ സമൂഹത്തിലേക്ക് അംഗമായി കൊണ്ട് മുന്നോട്ടു വന്ന സി. ജൊവാന്‍, ക്‌നാനായ സമൂഹത്തിന്റെ പുതു തലമുറയെ പ്രതിനിധീകരിച്ച് മാസ്റ്റര്‍ ഷോബിന്‍ കണ്ണമ്പള്ളി എന്നിവരാണ് നറുക്കെടുത്തത്.

ക്‌നാനായ റീജിയന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ധനശേഖരണാര്‍ത്ഥം നടത്തപ്പെട്ട നറുക്കെടുപ്പിലൂടെ രണ്ടുലക്ഷത്തോളം ഡോളര്‍ സമാഹരിക്കുവാന്‍ സാധിച്ചു എന്നത് ക്‌നാനായ റീജിയനോട് ക്‌നാനായ സമൂഹത്തിനുള്ള പ്രതിബദ്ധതയുടെയും സ്‌നേഹത്തിന്റെയും പ്രതീക്ഷയുടെയും പ്രതിഫലനമാണ് എന്ന് നറുക്കെടുപ്പിന് നേതൃത്വം നല്‍കിയ ക്‌നാനായ റീജിയണ്‍ ഡയറക്ടര്‍ ഫാ. തോമസ് മുളവനാല്‍ അറിയിച്ചു. ധനശേഖരണത്തിനായി ടിക്കറ്റുകള്‍ എടുത്ത് സഹകരിച്ച ക്‌നാനായ റീജിയണിലെ എല്ലാ ഇടവകകളിലെയും മിഷനുകളിലെയും അംഗങ്ങള്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു. ഈ ധന ശേഖരണ പരിപാടിക്ക് നേതൃത്വം നല്‍കിയ ജോയി നെടിയകാലായില്‍, പീറ്റര്‍ കുളങ്ങര, ജോസ് പിണര്‍ക്കയില്‍, ഗ്രേസി വാച്ചാച്ചിറ, മെഗാ സ്‌പോണ്‍സറായ ശ്രീ ജോണ്‍ പുതുശ്ശേരി, ഒന്നാം സമ്മാനം സ്‌പോണ്‍സര്‍ ചെയ്ത ശ്രീ സോമന്‍ കോട്ടൂര്‍, രണ്ടാ0 സമ്മാനം സ്‌പോണ്‍സര്‍ ചെയ്ത ശ്രീ ജെയ്മി മച്ചാത്തില്‍ മൂന്നാം സമ്മാനം സ്‌പോണ്‍സര്‍ ചെയ്ത എബി പ്രാലേല്‍ (താമ്പാ) എന്നിവരെ അദ്ദേഹം അഭിനന്ദിക്കുകയും അവര്‍ക്ക് നന്ദി പറയുകയും ചെയ്തു. നറുക്കെടുപ്പിന് ഇടവക വികാരിയും ക്‌നാനായ റീജിയണ്‍ ഡിറക്ടറുമായ ഫാ. തോമസ് മുളവനാല്‍, അസി. വികാരി ഫാ. ബോബന്‍ വട്ടംപുറത്ത്, ധനശേഖരണപരിപാടിയുടെ കോര്‍ഡിനേറ്റേഴസ് ആയ ജോയി നെടിയകാലായില്‍, പീറ്റര്‍ കുളങ്ങര, ജോസ് പിണര്‍ക്കയില്‍, ഗ്രേസി വാച്ചാച്ചിറ എന്നിവര്‍ നേതൃത്വം നല്‍കി.