സാഹിത്യകാരന്‍ ജോയിക്കുട്ടി പാലത്തുങ്കല്‍ അന്തരിച്ചു

07:00 pm 27/12/2016

Newsimg1_97701713
ചങ്ങനാശേരി : സാഹിത്യകാരന്‍ കൊല്ലം വടക്കേവിള പട്ടത്താനം പികെ നഗര്‍–39 പാലത്തുങ്കല്‍ വീട്ടില്‍ ജോയിക്കുട്ടി പാലത്തുങ്കല്‍ (73) അന്തരിച്ചു. ചങ്ങനാശേരി പാലത്തുങ്കല്‍ കുടുംബാംഗമാണ്. സംസ്കാരം ചൊവ്വാഴ്ച 11നു കടപ്പാക്കട ടൗണ്‍ അതിര്‍ത്തി സെന്റ് തോമസ് സീറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തില്‍.

ഭാര്യ: മെര്‍ട്ടില്‍ (റിട്ട. അധ്യാപിക), മക്കള്‍: ബീന (അധ്യാപിക, കളമശേരി), ബിജോയ് (സോഫ്ട്?വെയര്‍ എന്‍ജിനീയര്‍, ബെംഗളൂരു). മരുമക്കള്‍: സാജു സഖറിയ (എന്‍ജിനീയര്‍ ടിസിസി, കൊച്ചി), സൗമ്യ (മെഡിക്കല്‍ ട്രാന്‍സ്ക്രിപ്ഷന്‍, ബെംഗളൂരു).

മൈസൂര്‍ സെന്റ് ഫിലോമിനാസ് കോളജിലും തുടര്‍ന്ന് 29 വര്‍ഷം കൊല്ലം ഫാത്തിമ മാത നാഷനല്‍ കോളജിലും അധ്യാപകനായിരുന്നു. 1965ല്‍ കേരള സര്‍വകലാശാലയില്‍നിന്നു ബിഎ മലയാളം ഒന്നാം റാങ്കോടെ വിജയിച്ച ജോയിക്കുട്ടി മെറിറ്റ് സ്‌കോളര്‍ഷിപ്പോടെയാണ് ഉപരിപഠനം നടത്തിയത്.

മണല്‍കാറ്റ്, താമാര്‍, ഋതുമര്‍മരം, കാഹളം മുഴങ്ങുമ്പോള്‍, ശത്രവിനെ തേടി, ഇന്നലെകള്‍ മാത്രം, അകലെ, ചിത്രകാരന്‍ (നോവല്‍), പാലത്തുങ്കല്‍ കഥകള്‍, ശിലഭച്ചിറകുകള്‍ കൊഴിയുന്നു, സാക്ഷിമൊഴി, കാര്‍ട്ടൂണ്‍ കഥകള്‍, ഒട്ടകം, ഇരുപത്തിയേഴ്, സേവനം, നിറങ്ങള്‍, അസ്തമയങ്ങള്‍ക്കു മുന്‍പേ (കഥാസമാഹരങ്ങള്‍), കുഞ്ചന്‍ നമ്പ്യാരുടെ ജീവചരിത്രം, മുദ്ര (നാടകം), അവശേഷം (നോവലൈറ്റ്) തുടങ്ങിയവയാണു പ്രധാന കൃതികള്‍. മഗ്ദലനമറിയത്തെ കേന്ദ്രകഥാപാത്രമാക്കിയുള്ള നോവലിന്റെ രചനയിലായിരുന്നു.