ക്‌നാനായ ഫാമിലി കോണ്‍ഫ്രന്‍സ് : ന്യൂജേഴ്‌സിയില്‍ രജിഷ്ട്രേഷന് ഉജ്ജ്വല തുടക്കം

12:07 pm 28/12/2016
– അനില്‍ മറ്റത്തിക്കുന്നേല്‍
Newsimg1_93413134
ചിക്കാഗോ: നോര്‍ത്ത് അമേരിക്കയിലെ ക്‌നാനായ കാത്തലിക്ക് റീജിയന്റെ ആഭിമുഖ്യത്തില്‍ 2017 ജൂണ്‍ 28 മുതല്‍ ജൂലൈ 1 വരെ ചിക്കാഗോയ്ക്ക് അടുത്ത്, സെന്റ് ചാള്‍സിലെ ഫെസന്റ് റണ്‍ റിസോര്‍ട്ടില്‍ വച്ച് നടത്തപെടുന്ന പ്രഥമ ഫാമിലി കോണ്‍ഫറന്‍സിന്റെ, ന്യൂജേഴ്‌സി ക്‌നാനായ കാത്തലിക്ക് മിഷനിലെ റെജിഷ്ട്രേഷന് ഉജ്ജ്വല തുടക്കമായി . തിരുപ്പിറവി ദിനത്തിലെ വി. കുര്‍ബ്ബാനയ്ക്ക് ശേഷമാണ് രജിഷ്ട്രേഷന്റെ ഉദ്ഘാടനം നടത്തപ്പെട്ടത്. മിഷന്‍ അംഗങ്ങളായ അലക്‌സ് & ഷീല നെടുംതുരുത്തില്‍ ദമ്പതികളില്‍ നിന്നും രജിഷ്ട്രേഷന്‍ സ്വീകരിച്ചുകൊണ്ടാണ് മിഷനിലെ രജിഷ്ട്രേഷന് ഔദ്യോഗികമായ തുടക്കം കുറിച്ചത്. ആദ്യ ദിനത്തില്‍ തന്നെ 25 കുടുംബങ്ങള്‍ ഫാമിലി കോണ്‍ഫ്രന്‍സില്‍ രജിഷ്ട്രേഷന്‍ നടത്തുവാന്‍ മുന്നോട്ടു വന്നു. മിഷന്‍ ഡയറക്ടര്‍ ഫാ. റെനി കട്ടേല്‍ റെജിസ്ട്രഷന് നേതൃത്വം നല്‍കി.