ഹറാംഖോറി’ന്‍റെ ട്രൈലർ പുറത്തിറങ്ങി

06:00 pm 28/12/2016

നവാസുദ്ദീന്‍ സിദ്ദിഖിയും ‘മസാന്‍’ നടി ശ്വേതാ ത്രിപാഠിയും പ്രധാന വേഷങ്ങളിലെത്തുന്ന ‘ഹറാംഖോറി’ന്‍റെ ട്രൈലർ പുറത്തിറങ്ങി. ചിത്രം ജനുവരി 13ന് തീയേറ്ററുകളിലെത്തും. ശ്‌ളോക് ശര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ഉള്‍നാടന്‍ ഗ്രാമത്തിലെ ട്യൂഷന്‍ മാസ്റ്ററായാണ് സിദ്ദീഖി എത്തുന്നത്. ചിത്രത്തിന് നേരത്തെ സിബിഎഫ്‌സി പ്രദര്‍ശനാനുമതി നിഷേധിച്ചിരുന്നു. എന്നാൽ ഫിലിം സര്‍ട്ടിഫിക്കേഷന്‍ അപ്പലേറ്റ് ട്രിബ്യൂണൽ പ്രദർശിപ്പിക്കാൻ അനുമതി നൽകുകയായിരുന്നു.