ഡാളസില്‍ പോള്‍ വര്‍ഗീസ് ടീം നയിക്കുന്ന കോമഡി ഷോ ഡിസംബര്‍ 31-ന്

08:43 pm 29/12/2016

– പി.പി. ചെറിയാന്‍
Newsimg1_11995026
ഡാളസ്: ‘ബാക്ക്‌ഡോര്‍ കോമഡി ക്ലബിന്റെ’ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 31 ന് വൈകീട്ട് സുപ്രസിദ്ധ കോമേഡിയന്‍ പോള്‍ വര്‍ഗീസ് ടീം ഒരുക്കുന്ന കോമഡി ഷൊ ഡാളസ്സില്‍ അരങ്ങേറുന്നു.

ക്ലബിന്റെ പതിനൊന്നാമത് വാര്‍ഷീകാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന കോമഡിഷോക്ക് വേദിയൊരുങ്ങുന്നത് നോര്‍ത്ത് സെന്‍ട്രല്‍ എക്‌സപ്രസ് വേയിലുള്ള ഡബിള്‍ ട്രീ ഹോട്ടലിലാണ്. ഡിസംബര്‍ 31 ശനിയാഴ്ച വൈകീട്ട് 8 മണിക്കും 10.30നും രണ്ടു ഷോകള്‍ ഉണ്ടായിരിക്കും. പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്.

അമേരിക്കയിലേക്ക് കുടിയേറിയ മലയാളി, മാതാപിതാക്കളുടെ മകനായി ടെക്‌സസ് ഡാളസ്സിലെ ഗാര്‍ലന്റിലാണ് പോള്‍ വര്‍ഗീസ് ബാല്യകാലം ചിലവഴിച്ചത്. റേഡിയോ, ടെലിവിഷന്‍, ഫിലം എന്നീ വിഷയങ്ങളില്‍ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ്സില്‍ നിന്നും 2000ല്‍ ബിരുദം നേടി. സുപ്രസിദ്ധ കനേഡിയന്‍ കോമേഡിയനായ റസ്സല്‍ പീറ്റേഴ്‌സുമായി ചേര്‍ന്ന് അമേരിക്കയുടെ വിവിധ പ്രമുഖസിറ്റികളില്‍ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. 2009 ‘ഫണ്ണിയസ്റ്റ്’ കോമിക്ക് ഇന്‍ ടെക്‌സസ്സ് മത്സരത്തില്‍ വിജയിയായി. ഇതുകൂടാതെ നിരവധി അവാര്‍ഡുകളും വര്‍ഗീസിനെ തേടിയെത്തിയിട്ടുണ്ട്. കോമഡി ഷോയെ കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ക്ക് 214 328 4444 എന്ന നമ്പറുമായി ബന്ധപ്പെടേണ്ടതാണ്.