08:46 pm 29/12/2016
ഡാളസ്: വേള്‍ഡ് മലയാളീ കൗണ്‍സില്‍ ഡി. എഫ്. ഡബ്ല്യൂ പ്രൊവിന്‍സു ക്രിസ്തുമസ് ആഘോഷം ഹൃദ്യ്രവും മനോഹരവുമായി. പ്രൊവിന്‍സ് ചെയര്മാന് തോമസ് ചെള്ളത് ക്രിസ്തു സകല മാനവര്‍ക്കുമായി ജനിച്ചുവെന്നും അനേകര്‍ക്ക് എന്നും രക്ഷക്കായി കാരണഭൂതമായിക്കൊണ്ടിരിക്കുന്നുവെന്നും തെന്റെ സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു.
പ്രൊവിന്‍സ് പ്രസിഡന്റ് തോമസ് എബ്രഹാം പരിപാടികള്‍ ഉത്ഘാടനം ചെയ്തു. ലോകം എമ്പാടും ക്രിസ്തുമസ് ആഘോഷിക്കുന്ന ഈ വേളയില്‍ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമാണ് ക്രിസ്തുവിന്റെ ജനനം കൊണ്ട് നാം മനസ്സിലാക്കേണ്ടത് എന്നും ഈ മനോഹരമായ പരിപാടി ഉത്ഘാടനം ചെയ്യന്നതില്‍ സന്തോഷം ഉണ്ടെന്നും ശ്രീ എബ്രഹാം തന്റെ പ്രസംഗത്തില്‍ പറഞ്ഞു.
അമേരിക്കയിലെ അറിയപ്പെടുന്ന പത്ര പ്രവര്‍ത്തകുനും പ്രവാസി മലയാളി ഫെഡറേഷന്റെ വേള്‍ഡ് ലീഡറുമാരില്‍ ഒരാളും ഡാളസിലെ സാമൂഹിക നേതാവുമായ ശ്രീ പി. പി. ചെറിയാന് വിശിഷ്ട അതിഥി ആയി എത്തുകയും ക്രിസ്തുമസ് സന്ദേശം നല്‍കുകയും ചെയ്തു. അദ്ദേഹത്തിന്റെ അറിവും ആത്മീയവും നിറഞ്ഞ ക്രിസ്തുമസ് സന്ദേശം സദസിനു ഊര്‍ജം പകര്‍ന്നു. നഷ്ടപ്പെട്ട തേജസ്സിന്റെ വീണ്ടെടുക്കലിലൂടെ ക്രിസ്തുമസ് നമുക്ക് പ്രത്യാശ നല്കുന്നു എന്നും താഴ്മയുടെയും ദൈവീക സ്നേഹത്തിന്റെയും പ്രതിഫലനമാണ് ക്രിസ്തുമസ്സിലൂടെ നമുക്ക് പഠിക്കുവാനുള്ളതെന്നും ശ്രീ ചെറിയാന് പറഞ്ഞു.
വേള്‍ഡ് മലയാളീ കൗണ്‍സില്‍ അമേരിക്ക റീജിയന് പ്രസിഡന്റ് ശ്രീ പി. സി. മാത്യു ക്രിസ്തുമസ് കേക്ക് കട്ട് ചെയ്തു പ്രോവിന്സിന്റെ നല്ല പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. ക്രിസ്തു ജനിച്ച സന്തോഷം ഉള്ളില്‍ തട്ടുന്നതാണ് ആഘോഷങ്ങളേക്കാള്‍ പ്രധാനം എന്ന് പി. സി. പറഞ്ഞു. ക്രിസ്തു നമുക്ക് നല്കിയ സന്തോഷം മറ്റുള്ളവര്‍ക് പകര്‍ന്നു കൊടുക്കുവാന്‍ നമുക്ക് കഴിയുമ്പോഴാണ് നമ്മില്‍ ക്രിസ്തു ജീവിക്കുന്നുവോ എന്ന് നമുക്ക് തെന്നെ മനസ്സിലാക്കാന്‍ കഴിയുന്നതെന്ന് അദ്ദേഹം പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.
പ്രൊവിന്‍സ് അഡ്വൈസറി ബോര്‍ഡ് ചെയര്മാന് ശ്രീ ടി. സി. ചാക്കോ പരിപാടികള്‍ സ്പോണ്സര് ചെയ്തു. ടൊര്‍ണാഡോ മൂലം വീട് നഷ്ടപ്പെട്ടവരെ സന്ദര്‍ശിച്ചു സഹായം നല്കിയ ആദ്യത്തെ മലയാളീ പ്രസ്ഥാനം വേള്‍ഡ് മലയാളീ കൗണ്‍സില്‍ ഡി. എഫ്. ഡബ്ല്യൂ പ്രൊവിന്‍സ് ആണെന്നും പ്രൊ വിന്സിന്റെവര്ത്തനങ്ങളില് താന്‍ വളരെ സന്തുഷ്ടനാണ് എന്നും അദ്ദേഹം പറഞ്ഞു.
യൂത്ത് കോഓര്‍ഡിനേറ്റര്‍ ലിന്‍ഡാ സാംസണ്, ഐസക്ക് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ കരോള്‍ സര്‍വ്വിസ് ഗാനങ്ങള്‍ കര്‍ണ മനോഹരവും പുല്‍ക്കൂട്ടിലെ ഉണ്ണി യേശുവിന്റെ ദിവ്യത്യവും തേജസും വിളിച്ചറിയിക്കുന്നതും ആയിരുന്നു. ചാര്‍ലി വരാണത്, മാത്യു മത്തായി എന്നിവര്‍ തുടര്‍ച്ചായി പാടിയ ഗാനങ്ങള്‍ സദസ്സിനെ ആസ്വാദ്യകരമാക്കുകയും ആനന്ദിപ്പിക്കുയും ചെയ്തു.
ഡാളസ് പ്രൊവിന്‍സ് മുന്‍ ചെയര്മാന് ഫിലിപ്പ് സാമുവേല്‍ ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്നു. ഒപ്പം പ്രോവിന്സിന്റെ എല്ലാ പരിപാടികള്‍ക്കും പിന്തുണ വാഗ്ദാനം ചെയ്കയും ചെയ്തു. ട്രഷറര്‍ ജേക്കബ് എബ്രഹാം, ബിസിനസ് ഫോറം പ്രസിഡണ്ട് രാജു വര്‍ഗീസ്, കോഓര്‍ഡിനേറ്റര്‍ അഞ്ചു ബിജിലി, എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു. ആലിന് മാത്യു, ജെറിന് ജേക്കബ് എന്നിവര്‍ നേതൃത്വം കൊടുത്ത “വൈറ്റ് എലിഫന്റ് ഗെയിം”യുവാക്കള്‍ക്കും കുട്ടികള്‍ക്കും രസം പകര്‍ന്നു.
ഡാളസിലെ പ്രമുഖ ബിസിനസ്കാരനും സാമൂഹിക പ്രവര്‍ത്തകനുമായ ശ്രീ ഷിജു എബ്രഹാം, വര്‍ഗീസ് ചാമത്തില്‍, ഫോമയുടെ പൊളിറ്റിക്കല്‍ ഫോറം ചെയര്മാന് ഫിലിപ്പ് ചാമത്തില്‍, ബിജിലി ജോര്‍ജ്, റിയല്‍റ്റര്‍ ടൈറ്റസ് ഉണ്ണൂണ്ണി, സോഫി ചാക്കോ, മുതലായവരുടെ സാന്നിധ്യം പരിപാടികള്‍ക്ക്
കൊഴുപ്പു പകര്‍ന്നു.
പ്രൊവിന്‍സ് സെക്രെട്ടറിയും റീജിയന് വൈസ് ചെയര്‍മാനുമായ വര്‍ഗീസ് കയ്യാലക്കകത്തു ക്രിസ്തുമസ് ആശംസകള്‍ നേര്ന്നതോടൊപ്പം നന്ദിയും പ്രകാശിപ്പിച്ചു.
വാര്‍ത്ത: ജിനേഷ് തമ്പി