ഇന്ത്യാ കാത്തലിക് അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ വെബ് സൈറ്റ് പ്രകാശനം ചെയ്തു

08:48 pm 29/12/2016

Newsimg1_41179851
ന്യൂയോര്‍ക്ക്: ഇന്ത്യാ കാത്തലിക് അസോസിയേഷന്‍ ഓഫ് അമേരിക്ക (ഐസിഎഎ) യുടെ വൈബ്‌സൈറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. ന്യൂയോര്‍ക്കിലെ ടൈസണ്‍ സെന്ററില്‍ നടന്ന ജനറല്‍ ബോഡി മീറ്റിംഗില്‍ വെബ്‌സൈറ്റ് സ്‌പോണ്‍സര്‍ ജോര്‍ജ് കുട്ടിയും ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ ഇന്നസെന്റ് ഉലഹന്നാനും ചേര്‍ന്ന് പ്രകാശനം ചെയ്തു. വെബ്‌സൈറ്റിന്റെ പ്രത്യേകതകളെക്കുറിച്ചും ഐസിഎഎയ്ക്ക് ഇത് എങ്ങനെ പ്രയോജനപ്പെടുമെന്നും വെബ്‌സൈറ്റ് ഡെവലപ് ചെയ്ത ഐസിഎഎ അംഗം ലിജോ ജോണ്‍ വിശദീകരിച്ചു.

ഐസിഎഎ പ്രസിഡന്റ് ജോണ്‍ കെ. ജോണ്‍, സെക്രട്ടറി ജോഫ്രിന്‍ ജോസ്, ട്രഷറര്‍ സാബു മാര്‍ക്കോസ്, ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍പേഴ്‌സണ്‍ മേരി ഫിലിപ്പ്, ട്രസ്റ്റി ബാര്‍ഡ് അംഗങ്ങളായ ജോണ്‍ പോള്‍, ജോസഫ് കളപ്പുരയ്ക്കല്‍, കമ്മറ്റി അംഗങ്ങളായ സുരേഷ് തോമസ്, പോള്‍ ജോസ് എന്നിവര്‍ പ്രസംഗിച്ചു.

ജോര്‍ജ് കൊട്ടാരം, ഫിലിപ്പ് കുര്യന്‍, ചെറിയാന്‍ ചക്കാലപ്പടിക്കല്‍, അലക്‌സ് തോമസ്,ലൈസി അലക്‌സ്, ആന്റോ വര്‍ക്കി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Website : www.icaany.com