07:09 pm 30/12/2016
ചാര്‍ളി പടനിലം.
ഹൂസ്റ്റണ്‍ : മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന ക്ലെര്‍ജി മീറ്റിങ്ങും, ഭദ്രാസന അസംബഌയും, മലങ്കര അസോസിയേഷന്‍ മാനേജിങ്ങ് കമ്മിറ്റിയിലേക്കും , ഭദ്രാസന കൗണ്‍സിലിലേക്കും ഉള്ള തിരഞ്ഞെടുപ്പും ഫെബ്രുവരി 2 മുതല്‍ 4 വരെ ഭദ്രാസന ആസ്ഥാനമായ ബീസ്‌ലി ഉര്‍ശലേം അരമനചാപ്പലില്‍ വയ്ച്ചു നടത്തപ്പെടുന്നതാണ് എന്ന് അറിയിച്ചുകൊണ്ടുള്ള കല്പന ഫെബ്രുവരി 2 നു വൈദീക മീറ്റിങ്ങും, 3 നു ഉച്ച കഴിഞ്ഞു ഭദ്രാസന അസ്സംബ്ലിയും 4 നു ഇലക്ഷനും നടക്കും. വിശദ വിവരങ്ങള്‍ അടങ്ങിയ കല്പന ഭദ്രാസന മെത്രാപ്പോലീത്ത അഭി. അലക്‌സിയോസ് മാര്‍ യൂസേബിയൂസ് മെത്രാപ്പോലീത്ത എല്ലാ ഇടവക വികാരിമാര്‍ക്കും അയച്ചു കഴിഞ്ഞു.
മലങ്കര സഭാ മാനേജിങ്ങ് കമ്മിറ്റിയിലേക്ക് ഒരു വൈദീകനും രണ്ടു അല്മായരും, ഭദ്രാസന കൗണ്‍സിലിലേക്ക് ഭദ്രാസന സെക്രട്ടറിയും,മെമ്പറന്മാരായി രണ്ടു വൈദീകരും, നാല് അല്മായ പ്രതിനിധികളെയുമാണ് തിരഞ്ഞെടുക്കേണ്ടത്. നിയമാനുസൃതമായി മലങ്കര മെത്രാപ്പോലീത്ത അംഗീകരിച്ചിട്ടുള്ള ഇടവകകളില്‍ നിന്നും വികാരിയും, തിരഞ്ഞെടുക്കപ്പെട്ട അസോസിയേഷന്‍ മെമ്പറന്മാരും മാനേജിങ്ങ് കമ്മിറ്റിയിലേക്കും , വികാരിമാരും തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള അസംബഌ മെമ്പറന്മാരും ഭദ്രാസന കൗണ്‍സിലിലേക്കും വോട്ടു ചെയ്യും. അതിനു ശേഷം മാര്‍ച്ച ഒന്നിന് കേരളത്തില്‍ വച്ച് കൂടുന്ന മലങ്കര അസോസിയേഷന്‍ സഭാ വൈദീക ട്രസ്റ്റിയേയും, അല്മായ ട്രസ്റ്റിയേയും തിരഞ്ഞെടുക്കും. മാനേജിങ്ങ് കമ്മിറ്റയില്‍ വച്ച് അസോസിയേഷന്‍ സെക്രട്ടറിയേയും തിരഞ്ഞെടുക്കും.
ഹൂസ്റ്റണിലെ തിരഞ്ഞെടുപ്പ് മീറ്റിംഗില്‍ വരുന്നവര്‍ക്ക് ഹോബി എയര്‍ പോര്‍ട്ടില്‍ വരുന്നതായിരിക്കും എത്തിച്ചേരുവാന്‍ കൂടുതല്‍ സൗകര്യപ്രദം.