ക്രിസ്തുമസ് നവവത്സര വര്‍ണകാഴ്ചകളുമായി യു.എസ് വീക്കിലി റൗണ്ടപ്പ് ശനിയാഴ്ച രാവിലെ 8 മണിക്ക്

07:56 am 31/12/2016

Newsimg1_7979026
ന്യൂയോര്‍ക്ക് : അമേരിക്കന്‍ നഗരങ്ങളിലെ ക്രിസ്തുമസ് നവവത്സര ആഘോഷവേളയിലെ വര്‍ണകാഴ്ചകളും ,ന്യൂജേഴ്‌സിയിലെ റോയല്‍ ആല്‍ബര്‍ട്ട് പാലസില്‍ സംഘടിപ്പിച്ച മിസ്സ് ഇന്ത്യ 2016 , 3ഉ മനോഹാരിതയില്‍ ന്യൂയോര്‍ക്കില്‍ ഒരുക്കിയിരിക്കുന്ന ദീപാലങ്കാരങ്ങളുടെ ഉത്സവം (Festival Of Lights ) എന്നീ പ്രോഗ്രാമുകളമായി ഈയാഴ്ചത്തെ ഏഷ്യാനെറ്റ് യു എസ് വീക്കിലി റൗണ്ടപ്പ് ന്യൂയോര്‍ക്ക് സമയം ശനിയാഴ്ച രാവിലെ 8 മണിക്ക് സംപ്രേഷണം ചെയ്യുന്നു.

കൂടാതെ നൈറ്റ് ശ്യാമളന്റെ പുതിയ ഹോളിവുഡ് ചിത്രം Split ന്റെ അണിയറവിശേഷങ്ങള്‍ , ഭാഷകളിലായി skpe ന്റെ കടന്നുവരവ് എന്നിവയും ഈയാഴ്ച റൗണ്ടപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് .

കൂടുതല്‍ വിവരങ്ങള്‍ക്ക് : രാജു പള്ളത്ത് 732 429 9529