മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യുസ്റ്റന്റെ ക്രിസ്മസ്- ന്യൂ ഇയര്‍ ആഘോഷം ജനുവരി എട്ടിന് ഞായറാഴ്ച

08:00 am 31/12/2016

– മൊയ്തീന്‍ പുത്തന്‍ചിറ
Newsimg1_8574766
ഹ്യൂസ്റ്റണ്‍: മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യുസ്റ്റന്റെ (മാഗ്) ക്രിസ്മസ് – ന്യൂ ഇയര്‍ ആഘോഷങ്ങള്‍ ജനുവരി 8 ഞായറാഴ്ച വൈകുന്നേരം 5:30ന് സ്റ്റാഫോര്‍ഡിലുള്ള സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ വെച്ചു നടത്തുന്നതാണെന്ന് പ്രസിഡന്റ് ഏബ്രഹാം ഈപ്പന്‍ അറിയിച്ചു. ഇന്ത്യന്‍ കോണ്‍സുലേറ്റ് വൈസ് കോണ്‍സുല്‍ രവീന്ദ്ര ജോഷി മുഖ്യാതിഥിയായിരിക്കും. റവ. ഫാ. തോമസ് വര്‍ഗീസ് (സന്തോഷ് അച്ചന്‍) ക്രിസ്മസ് ന്യൂ ഇയര്‍ സന്ദേശം നല്‍കും.

ഹ്യുസ്റ്റന്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മ പള്ളിയുടെ കരോള്‍ ഗാനം, വിവിധ ഡാന്‍സ് സ്കൂളുകള്‍ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങള്‍, സ്കിറ്റുകള്‍, ഹ്യുസ്റ്റനിലെ കലാകാരന്മാരുടെ ഗാനമേളകള്‍ തുടങ്ങിയവ പരിപാടികളിലെ മുഖ്യ ആകര്‍ഷണങ്ങളായിരിക്കും.

2017 ലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ ഈ ചടങ്ങില്‍ വെച്ച് പരിചയപ്പെടുത്തുന്നതുമായിരിക്കുമെന്ന് ഏബ്രഹാം ഈപ്പന്‍ പറഞ്ഞു. ഹ്യൂസ്റ്റണിലെ എല്ലാ മലയാളി കുടുംബങ്ങളെയും ഭാരവാഹികള്‍ പ്രത്യേകം സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റെനി കവലയില്‍ (പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍) 2813009777.