03:59 pm 1/1/2017
മുംബൈ: വായ്പകൾക്കുള്ള അടിസ്ഥാന പലിശ നിരക്കിൽ എസ്.ബി .ഐ 0.9 ശതമാനത്തിന്റെ കുറവ് വരുത്തി. ഇതോടെ അടിസ്ഥാന വായ്പ പലിശ നിരക്ക് 8.9 ശതമാനത്തിൽ നിന്ന് 8 ശതമാനമായി കുറയും. വാഹന, ഭവന, വ്യക്തിഗത വായ്പ പലിശ നിരക്കുകൾ കുറയും. യൂണിയൻ ബാങ്കും പലിശ നിരക്കുകളിൽ ഇളവ് വരുത്തിയിട്ടുണ്ട് .65 മുതൽ 0.9 ശതമാനത്തിെൻറ കുറവാണ് യൂണിയൻ ബാങ്ക് അടിസ്ഥാന പലിശ നിരക്കുകളിൽ വരുത്തിയിരിക്കുന്നത്.
ശനിയാഴ്ച പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുേമ്പാൾ ഭവന വായ്പ പലിശ നിരക്കുകൾ കുറക്കുമെന്ന് പറഞ്ഞിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് എസ്.ബി.െഎ വായ്പ പലിശ നിരക്കുകൾ കുറച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ ബാങ്കുകൾ വായ്പ പലിശ നിരക്കുകൾ കുറക്കുമെന്നാണ് സൂചന. സ്വകാര്യ ബാങ്കായ െഎ.സി.െഎ.സി.െഎ ഇന്ന് തന്നെ ഇത് സംബന്ധിച്ച തീരുമാനം പ്രഖ്യാപിക്കുമെന്നും വാർത്തകളുണ്ട്.