ഡാലസ് സൗഹൃദ വേദി വാര്‍ഷികവും, ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷങ്ങളും ജനുവരി എട്ടിന്

09:22 pm 1/1/2016
– എബി മക്കപ്പുഴ
Newsimg1_89369699
ഡാളസ്: കഴിഞ്ഞ നാലു വര്‍ഷം കൊണ്ട് ഡാളസിലെ മലയാളികളുടെ മനസ്സുകള്‍ പിടിച്ചടക്കി,വളര്‍ച്ചയിലും സംഘടന ബലത്തിലും അമേരിക്കയിലെ മലയാളി സംഘടനയില്‍ പ്രഥമ സ്ഥാനത്തേക്ക് കുതിച്ചു ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഡാളസ് സൗഹൃദ വേദിയുടെ അഞ്ചാമത് വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ വീണ്ടും പുതുമ നിറഞ്ഞ പരിപാടികളുമായി എത്തുന്നു.
ജനുവരി 8 ഞായറാഴ്ച വൈകിട്ട് 5.00 നു കരൊള്‍ട്ടണിലുള്ള സെന്റ് ഇഗ്‌നേഷ്യസ് മലങ്കര ഓര്ത്താഡോക്‌സ് പള്ളിയുടെ ഓഡിറ്റൊറിയത്തിലാണ് സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്.
സെക്രട്ടറി അജയകുമാര്‍ സ്വാഗതം ആശംസിച്ചു കൊണ്ട് തുടക്കമിടുന്ന സമ്മേളനത്തില്‍ പ്രസിഡണ്ട് എബി തോമസ് അദ്ധ്യക്ഷത വഹിക്കും.പ്രവാസി മലയാളികള്ക്കി ടയില്‍ വളരെ ശ്രദ്ധേയനും, ലിറ്റററി സൊസൈറ്റി ഓഫ് അമേരിക്ക (ലാനാ)യുടെ നാഷണല്‍ പ്രസിഡന്റുമായ ജോസ് ഓച്ചാലില്‍ മുഖ്യാതിഥി ആയിരിക്കും.

തുടര്‍ന്നു നടക്കുന്ന ക്രിസ്തുമസ്,ന്യൂ ഇയര്‍ ആഘോഷ വേളയില്‍ റവ.വിജു വര്‍ഗീസ് ക്രിസ്തുമസ് പുതുവത്സര സന്ദേശം നല്കും. നല്ലൊരു വൈദീകന്‍ എന്നതിലുപരി അനുഗ്രഹീതമായ ഒരു കല ഹൃദയമുള്ള റവ.വിജു വര്ഗീസ് ഇപ്പോള്‍ കരോള്‍ട്ടണ്‍ മാര്‍ത്തോമാ ചര്ച്ചിന്റെ വികാരിയാണ്. ബ്രോഡ് കാസ്റ്റിംഗ്, ഫിലിം സംവിധാനം തുടങ്ങിയ മാധ്യമ വിഭാഗത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള മാര്‍ത്തോമാ സഭയിലെ ഏക വൈദീകനാണ്. ഡാളസിലെ വിവിധ കലാ സാംസ്കാരിക സംഘടനകളുടെ പ്രതിനിധികള്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കും.

കാണികളുടെ മനസ്സിന് കുളിര്‍മ്മയേകുന്ന വളരെ മെച്ചപ്പെട്ട കലാപരിപാടികളാണ് ഉള്‌കൊള്ളിച്ചിരിക്കുന്നതെന്നു പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സുകു വര്‍ഗീസ് അറിയിച്ചു.
പ്രോഗാമിനു ശേഷം വിഭവ സമൃദ്ധമായ ന്യൂ ഇയര്‍ ഡിന്നര്‍ ഒരുക്കിയിട്ടുണ്ട്.പ്രവേശനം ഫ്രീ ആണ്.