12:28 pm 2/1/2017
മലയാളത്തിലെ യുവനടന്മാരില് പലരും സംവിധാനരംഗത്തേയ്ക്ക് കൂടി കടക്കാനുള്ള ആലോചനയിലാണ്. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സിനിമ സംവിധാനം ചെയ്യുന്നുവെന്ന വാര്‍ത്ത വളരെ ശ്രദ്ധിക്കപ്പെട്ടതുമാണ്. അജു വര്‍ഗീസ് സംവിധാന സഹായിയായും എത്തിയിരുന്നു. ഇപ്പോഴിതാ യുവനായകന് ഉണ്ണിമുകുന്ദനും ക്യാമറയുടെ പിന്നില്‍ പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുകയാണ്.
മമ്മൂട്ടി നായകനാകുന്ന സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടറായാണ് ഉണ്ണി മുകുന്ദന് ക്യാമയ്ക്ക് പിന്നിലെത്തുന്നത്. തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയിലാണ് ഉണ്ണി മുകുന്ദന് അസിസ്റ്റന്റ് ഡയറക്ടറാകുന്നത്. ഞാന്‍ ഒരു സിനിമ ചെയ്യുമ്പോള്‍ അതിന്റെ ഭാഗമാകണമെന്ന് ഉണ്ണി മുകുന്ദന് തന്നെയാണ് ആവശ്യപ്പെട്ടത്. മമ്മൂട്ടിയെ ഇക്കാര്യം അറിയിച്ചപ്പോള്‍ അദ്ദേഹത്തിനും സമ്മതം. ഉണ്ണി മുകുന്ദന്റെ സിനിമാ തിരക്കുകള്‍ ബാധിക്കുമോയെന്നു മാത്രമേ ആശങ്കയുണ്ടായിരുന്നുള്ളൂ. പക്ഷേ മമ്മൂട്ടിയുടെ സിനിമയ്ക്കായും സമയം മാറ്റിവയ്ക്കാനാണ് ഉണ്ണി മുകുന്ദന്റെ തീരുമാനം.
സേതു തിരക്കഥയെഴുതുന്ന പുതിയ സിനിമയായ അച്ചായന്‍സിലും ഉണ്ണി മുകുന്ദന് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കണ്ണന് താമരക്കുളം സംവിധാനം ചെയ്യുന്ന സിനിമയില്‍ ഉണ്ണി മുകുന്ദന്റെ വ്യത്യസ്തമായ കഥാപാത്രമായിരിക്കുമെന്നും സേതു പറഞ്ഞു.