12:31 pm 2/1/2017
ന്യൂഡൽഹി: അനുരാഗ് താക്കൂറിനെ ബി.സി.സി.ഐ അധ്യക്ഷ സ്ഥാനത്തുനിന്ന് സുപ്രീംകോടതി പുറത്താക്കി. ലോധ കമ്മിറ്റി റിപ്പോർട്ട് പ്രകാരമാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ബി.സി.സി.ഐ സെക്രട്ടറി ബിഷൻസിങ് ബേദിയെയും പുറത്താക്കിയ കോടതി പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കാനും നിർദേശിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് അനുരാഗ്ഠാക്കൂൾ അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
വ്യാജ പ്രസ്താവനകർ നടത്തിയതിന് ജനുവരി 19 ന്മറുപടി നൽകണമെന്നറിയിച്ച് കോടതി അനുരാഗ് താക്കൂറിന് നോട്ടീസും നൽകിയിട്ടുണ്ട്. ലോധ കമ്മിറ്റി നിര്‍ദേശങ്ങള്‍ പാലിക്കാത്ത ബിസിസിഐയിലേയും സംസ്ഥാന അസോസിയേഷനുകളിലെയും എല്ലാ ഉദ്യോഗസ്ഥരും സ്ഥാനമൊഴിയണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം നിയമത്തിന് ആരും അതീതരല്ലെന്നും കോടതി വിധി ക്രിക്കറ്റിെൻറ വിജയമാണെന്നും ലോധകമ്മിറ്റിക്ക് നേതൃത്വം നൽകുന്ന എം.ആർ ലോധ പ്രതികരിച്ചു..