09:25 am 3/1/2017
– എ.സി. ജോര്‍ജ്

ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ (എച്ച്.കെ.സി.എസ്.) 2017ലേക്കുള്ള ഭാരവാഹികളേയും പ്രവര്‍ത്തക സമിതിയേയും ഐക്യകണ്ഠേന തെരഞ്ഞെടുത്തു. ഫ്രാന്‍സിസ് ഇല്ലിക്കാട്ടില്‍ (പ്രസിഡന്റ്), ഷാജു ചക്കുങ്കല്‍ (വൈസ് പ്രസിഡന്റ്), തോമസ് കൊരട്ടിയില്‍ (സെക്രട്ടറി), ടിജി പള്ളിക്കിഴക്കേതില്‍ (ജോയിന്റ് സെക്രട്ടറി), സൈമണ്‍ തോട്ടപ്ലാക്കില്‍ (ട്രഷറര്‍), എന്നിവരാണ് പുതിയ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങള്‍.
കെ.സി.സി.എന്‍.എ. നാഷണല്‍ കൗണ്‍സിലിലേക്ക് ബേബി മണക്കുന്നേല്‍, സണ്ണി കാരിക്കല്‍, എല്‍സി മാന്തുരിത്തില്‍, തോംസണ്‍ കൊരട്ടിയില്‍, ജോസഫ് ഇല്ലിക്കാട്ടില്‍, ഷാജി കൊണ്ട ൂര്‍, ഫ്രാന്‍സിസ് ചെറുകര, ജെറി ചാമക്കാലയില്‍, സജി ഇടപ്പറമ്പില്‍, പ്രദീഷ് മഠത്തില്‍, എന്നിവരേയും തെരഞ്ഞെടുത്തു.
ജിമ്മി കുന്നച്ചേരില്‍ (ഓഡിറ്റര്‍), സാം മുടിയൂര്‍ കുന്നേല്‍ (ബില്‍ഡിംഗ് ബോഡി സെക്രട്ടറി), ജോസ് ചാമക്കാലയില്‍ (ബില്‍ഡിംഗ് ബോഡി ട്രഷറര്‍), സാജു കൈതമറ്റത്തില്‍ (ലയിസന്‍ ബോര്‍ഡ് – ചെയര്മാന്) ബെന്നി പീടികയില്‍, ബിജോ കറുകപറമ്പില് എന്നിവരെ ലയിസന്‍ ബോഡി മെമ്പറന്മാരായും എതിരില്ലാതെ ഏകകണ്ഠമായി തെരഞ്ഞെടുത്തു. റവ. ഫാദര്‍ സജി പിണര്‍കയിലാണ് സ്പിരിച്ച്വല്‍ ഡയറക്ടര്‍.
ഡിസംബര്‍ 25ന് ഹ്യൂസ്റ്റന്‍ ക്നാനായ കാത്തലിക് കമ്മ്യൂണിറ്റി സെന്ററില്‍ വെച്ചു നടന്ന ഹ്യൂസ്റ്റന്‍ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ ക്രിസ്തുമസ് ആഘോഷപരിപാടിയില്‍ പുതിയ പ്രവര്‍ത്തക സമിതിയും ഭാരവാഹികളും സത്യപ്രതിജ്ഞ ചെയ്തു.
മുന്‍ പ്രസിഡന്റ് എബ്രഹാം പറയന്‍കാലായിലും മുന്‍ കമ്മറ്റി അംഗങ്ങളും, പുതിയ ഭാരവാഹികള്‍ക്കും പ്രവര്‍ത്തക സമിതി അംഗങ്ങള്‍ക്കും എല്ലാ വിധ പിന്തുണയും ആശംസകളും അര്‍പ്പിച്ചു. 2017 ജനുവരി ഒന്നുമുതലാണ് പുതിയ നേതൃത്വവും പ്രവര്‍ത്തക സമിതിയും ചുമതലകള്‍ ഏല്ക്കുക. എച്ച്.കെ.സി.എസ് 2017 പുതിയ കമ്മറ്റിയുടെ ഉല്‍ഘാടനം ഫെബ്രുവരി 19ന് ഹ്യൂസ്റ്റന്‍ ക്നാനായ കാത്തലിക് കമ്മ്യൂണിറ്റി സെന്ററില്‍ വെച്ചു നടത്തും
