ബിജെപി ഹര്‍ത്താലില്‍ സംഘര്‍ഷം; വാഹനങ്ങള്‍ തടയുന്നു

01:40 pm 3/1/2016

download (2)
കാസര്‍കോഡ്: കാസര്‍കോഡ് ജില്ലയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംഘര്‍ഷം. ജില്ലയില്‍ ബിജെപി പ്രവര്‍ത്തകര്‍ വ്യാപകമായി വാഹനങ്ങള്‍ തടയുന്നു. ചില സ്ഥലങ്ങളില്‍ പൊലീസും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം നടന്നു.
ജില്ലയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. പോലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചീമേനിയില്‍ സിപിഎം പ്രവര്‍ത്തകര്‍ അക്രമിച്ചെന്നാരോപിച്ചാണ് ജില്ലയില്‍ ബിജെപി ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത്.