സാജന്‍ ഇലഞ്ഞിക്കല്‍, ഡിട്രോയിറ്റ് മലയാളി അസ്സോസിയേഷന്റെ സാരഥി

10:57 am 4/1/2017

– വിനോദ് കൊണ്ടൂര്‍ ഡേവിഡ്.
Newsimg1_66036913

ഡിട്രോയിറ്റ്: മിഷിഗണ്‍ സംസ്ഥാനത്തിലെ ഏറ്റവും വലിയ മലയാളി സാംസ്ക്കാരിക സംഘടനയായ ഡിട്രോയിറ്റ് മലയാളി അസ്സോസിയേഷന്‍ 2017 കാലഘട്ടത്തിലേക്കുള്ള ഭരണ സമിതിയെ തിരഞ്ഞെടുത്തു. വര്‍ഷങ്ങളായി സംഘടനയുടെ സന്തത സഹചാരിയായി പ്രവര്‍ത്തിച്ച സാജന്‍ ഇലഞ്ഞിക്കലിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയെയാണ് തിരഞ്ഞെടുത്തത്. 1980ല്‍ ആരംഭിച്ച ഡിട്രോയിറ്റ് മലയാളി അസ്സോസിയേഷന്റെ മുപ്പത്തിയേഴാമത്തെ ഭരണ സമിതിയാണിത്.

ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെയാണ് കാലാവധി. ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത് ബോബി തോമസ് ആലപ്പാട്ടുകുന്നേല്‍ ആണ്. കഴിഞ്ഞ വര്‍ഷത്തെ ഡി. എം. എ. സ്ക്രിപ്റ്റ് പ്രോജറ്റിന്റെ ചെയര്‍മാനായിരുന്നു ബോബി. ട്രഷററായി സന്ദീപ് പാലക്കലിനെയാണ് തിരഞ്ഞെടുത്തത്. വൈസ് പ്രസിഡന്റായി സഞ്ചു കോയിത്തറയും, ജോയിന്റ് സെക്രട്ടറിയായി അഭിലാഷ് പോളിനേയും, ജോയിന്റ് ട്രഷററായി ബിജു ജോസഫിനേയും തിരഞ്ഞെടുത്തു. വുമണ്‍സ് ഫോറം പ്രസിഡന്റായി ശ്രീകല കുട്ടിയേയും, സെക്രട്ടറിയായി നീമ സാമിനേയും തിരഞ്ഞെടുത്തു. പ്രിസ്ക്ക എബ്രാഹാമാണ് യൂത്ത് ഫോറം പ്രസിഡന്റ്. ബി. ഒ. ടി. ചെയര്‍മാനായി മാത്യൂസ് ചെരുവില്‍ തന്നെയാണ് ഈ വര്‍ഷവും തിരഞ്ഞെടുക്കപ്പെട്ടത്. 2016 ഡിസംബര്‍ മൂന്നാം തീയതി നടന്ന സംഘടനയുടെ ആന്വല്‍ ജനറല്‍ ബോഡി മീറ്റിംഗില്‍ വച്ചാണ്, പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ബി. ഓ. ടി. ചെയര്‍മാന്‍ മാത്യൂസ് ചെരുവില്‍ പുതിയ ഭരണസമിതി അംഗങ്ങളെ ഡി. എം. എ. യുടെ ജനറല്‍ ബോഡിക്കു പരിചയപ്പെടുത്തി.

എക്കാലത്തും വിത്യസ്തങ്ങളായ പരിപാടികള്‍ അവതരിപ്പിച്ചാണ് ഡി. എം. എ. ജനഹൃദയങ്ങളില്‍ ചേക്കേറുന്നതു. ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ സമൂഹത്തിലെ താഴേക്കിടയിലുള്ളവര്‍ക്കായി ഭക്ഷണം നല്‍കുന്ന സൂപ്പ് കിച്ചണുകളില്‍ ഡി. എം. എ. വോളന്റിയര്‍മാര്‍ ഭക്ഷണം ഉണ്ടാക്കി വിതരണം ചെയ്തു വരുന്നു. വീടുകളില്ലാത്തവര്‍ക്ക് വീടുകള്‍ വച്ചു നല്‍കുന്ന “ഹാബിറ്റാറ്റ് ഫോര്‍ ഹ്യുമാനിറ്റി” എന്ന പരിപാടിയിലും ഡി. എം. എ. യുടെ സജീവ പങ്കാളിത്തം ഉണ്ട്.

ഈ ചുരുങ്ങിയ സമയം കൊണ്ട് തന്നെ സാജന്റെ നേതൃത്വത്തില്‍ ഈ വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയാറാക്കി കഴിഞ്ഞു. മിഷിഗണ്‍ സംസ്ഥാനത്തിലെ മലയാളികള്‍ക്ക് ഡി.എം.എ. യെ കുറിച്ച് അറിയാനും കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക, സാജന്‍ ഇലഞ്ഞിക്കല്‍ 248 767 7994.