മലയാളി യുവസംരഭകന്‍ ഡാനിയേല്‍ ജോര്‍ജ് (25) ഫോര്‍ബ്‌സ് ലിസ്റ്റില്‍

10:59 am 4/1/2017

– നിബു വെള്ളവന്താനം
Newsimg1_34934507
ഫ്‌ളോറിഡ: ലോക പ്രശസ്ത ധനകാര്യ പ്രസിദ്ധീകരണം ഫോര്‍ബ്‌സ് മാഗസിനില്‍ മലയാളി യുവസംരഭകന്‍ ഇടം നേടി.

ആദ്യമായിട്ടാണ് ഒരു മലയാളി യുവാവിന്റെ വിജയ കഥ ഫോര്‍ബ്‌സ് മാഗസിന്‍ പ്രസിദ്ധീകരിക്കുന്നത്.
പത്തനംതിട്ട മേക്കെഴൂര്‍ കൂരീക്കാട്ടില്‍ കുടുംബാഗവും ഫ്‌ളോറിഡയിലെ ഒര്‍ലാന്റോയില്‍ സ്ഥിരതാമസക്കാരനുമായ അലക്‌സാണ്ടര്‍ ജോര്‍ജിന്റെയും (രാജു) ഷീബാ ജോര്‍ജിന്റെയും ഇളയമകനായ ഡാനിയേല്‍ ജോര്‍ജാണ് (25) ഫോര്‍ബ്‌സ് ലിസ്റ്റിലെ അണ്ടര്‍ 30 കാറ്റഗറിയില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. ലോകത്തിലെ പ്രശസ്തരായ മുപ്പത് യുവസംരംഭകരില്‍ ഒരാളായിട്ടാണ് 2017 ലെ ലിസ്റ്റില്‍ ഡാനിയേല്‍ എത്തപ്പെട്ടിരിക്കുന്നത്.

ആര്‍ട്‌സ് ആന്റ് സയന്‍സില്‍ ബിരുദമുള്ള ഡാനിയേല്‍ ജോര്‍ജ് 22വയസ്സില്‍ ‘നൈക്കി’ കമ്പനിയുടെ ക്രിയേറ്റീവ് കണ്‍സട്ടന്റായിട്ടാണ് ബിസിനസ് രംഗ ത്തേക്ക് ചുവടു വയ്ക്കുന്നത്.

ലോസാഞ്ചലോസ്, ചിക്കാഗോ, ഒര്‍ലാന്റോ, ടൊറന്റോ, ന്യുയോര്‍ക്ക് തുടങ്ങിയ പട്ടണങ്ങളില്‍ വ്യാപിച്ചുകിടക്കു ‘ലിമിറ്റ്‌ലെസ്സ് ക്രിയേറ്റീവ്’ എന്ന കമ്പനി യുടെ സ്ഥാപകനും സി.ഇ.ഒ യുമാണ് ഒര്‍ലാന്റോ ഐ.പി.സി സഭാംഗം കൂടിയായ ഡാനിയേല്‍ ജോര്‍ജ്.
ജോയല്‍ ജോര്‍ജ് സഹോദരനാണ്.