ഡി.എം.കെ ​ട്രഷറർ എം.കെ സ്​റ്റാലിനെ പാർട്ടി വർക്കിങ്​ പ്രസിഡൻറായി നിയമിച്ചു.

12:10 PM 04/01/2017
download (1)
ചെന്നൈ: ഡി.എം.കെ ​ട്രഷറർ എം.കെ സ്​റ്റാലിനെ പാർട്ടി വർക്കിങ്​ പ്രസിഡൻറായി നിയമിച്ചു. പാർട്ടി ജനറൽ സെക്രട്ടടറി ഡി.എം.കെ ജനറൽ കൗൺസിലാണ്​ ഇത്​ സംബന്ധിച്ച തീരുമാനമെടുത്തത്​. പാർട്ടി അധ്യക്ഷൻ കരുണാനിധി അനാരോഗ്യം കാരണം യോഗത്തിൽ പ​െങ്കടുത്തില്ല.

പാർട്ടി ഭരണഘടനയിൽ ഭേദഗതി വരുത്തിയാണ്​ സ്​റ്റാലിനെ വർക്കിങ്​ പ്രസിഡൻറായ നിയമിച്ചത്​. നേരത്തെ അധ്യക്ഷ സ്ഥാനത്തേക്കായിരുന്നു സ്റ്റാലിന്‍റെ പേരു പരിഗണിച്ചിരുന്നത്. പുതിയതായിഒരു വനിതയെയും ദലിത് വിഭാഗത്തി​െൻറ പ്രതിനിധിയും ഉൾപ്പെടുത്തി രണ്ടു ജനറൽ സെക്രട്ടറിമാരെ അധികം നിയമിക്കാനും യോഗത്തിൽ തീരുമാനമായി.

മുഖ്യമന്ത്രിയായിരുന്ന ജയലളിലതയുടെ മരണത്തെ തുടർന്ന്​ അണ്ണാ ഡി.എം.​െക നേതൃത്വത്തിൽ ശശികല എത്തിയതിന്​ ശേഷം ദ്രാവിഡ രാഷ്​ട്രീയത്തിലുണ്ടാകുന്ന തലമുറമാറ്റമാണ്​ സ്​റ്റാലി​െൻറ വർക്കിങ്​ പ്രസിഡൻറ്​ സ്ഥാനം.