നൂറ്റിപ്പതിനഞ്ചാം കോണ്‍ഗ്രസില്‍ ക്രൈസ്തവാധിപത്യം

– പി.പി. ചെറിയാന്‍
Newsimg1_15177117
വാഷിങ്ടണ്‍ : യുഎസ് പൊതു തിരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിച്ച സ്ഥാനാര്‍ത്ഥികളില്‍ 91% വിവിധ ക്രൈസ്തവ വിഭാഗങ്ങളെ പ്രതിനിധികരിക്കുന്നവരാണെന്ന് പ്യു റിസേര്‍ച്ച് സെന്റര്‍ നടത്തിയ പഠനത്തില്‍ വ്യക്തമായി.കഴിഞ്ഞ യുഎസ് ഹൗസ്സില്‍ ഉണ്ടായിരുന്ന 92% ത്തില്‍ നിന്നും ഒരു ശതമാനം കുറവാണ് പുതിയ യുഎസ് ഹൗസില്‍.

തിരഞ്ഞെടുക്കപ്പെട്ട റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ 293 പേരില്‍ 2 പേരൊഴികെ എല്ലാവരും െ്രെകസ്തവ മത വിഭാഗങ്ങളില്‍ പെട്ടവരാണ്. ന്യുയോര്‍ക്കില്‍ നിന്നുള്ള ലി സെല്‍ഡില്‍, ടെന്നിസ്സിയില്‍ നിന്നുള്ള ഡേവിഡ് കസ്‌റ്റോഫ് എന്നിവര്‍ ജ്യൂയിഷ് അംഗങ്ങളാണ്.

ഡമോക്രാറ്റിക്ക് പാര്‍ട്ടിയിലെ 242 അംഗങ്ങളില്‍ 80 ശതമാനം െ്രെകസ്തവരാ ണെങ്കില്‍ 28 പേര്‍ ജ്യൂയിഷും, മൂന്ന് ഹിന്ദുക്കളും, 2 മുസ്ലീമുകളും, ഒരാള്‍ യൂണിറ്റേറിയന്‍ യൂണിവേഴ്‌സ് ലിസ്റ്റുമാണ്. അരിസോണയില്‍ നിന്നുള്ള ഡമോക്രാറ്റിക് പ്രതിനിധി ക്രിസ്റ്റ്യന്‍ സൈനിമ ഒരു മത വിഭാഗത്തിലും ഉള്‍പ്പെടുന്നില്ല.

യുഎസ് കോണ്‍ഗ്രസ്സിലെ 485 അംഗങ്ങളില്‍ പ്രൊട്ടസ്റ്റന്റ് 299(55.9%), കാത്തലിക് 168(31.4%) ബാപ്റ്റിസ്റ്റ് 72(13.5%), മെത്തഡിസ്റ്റ് 44(8.2) ആംഗ്ലിക്കന്‍ എപ്പിസ്‌കോപ്പല്‍ 35(6.5%) തുടങ്ങിയവരും ബുദ്ധിസ്റ്റ് 3(0.6%) മുസ്ലീം 2(0.4%), ഹിന്ദു 3(0.6) ശതമാനവുമാണ്. മറ്റ് മതവിഭാഗങ്ങളില്‍പ്പെട്ടവരുടെ ലിസ്റ്റുകള്‍ പൂര്‍ണ്ണമായും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.