വെസ്റ്റ് ചെസ്റ്റര്‍ വൈസ്‌മെന്‍ ക്ലബിന്റെ ക്രിസ്തുമസ്- പുതുവത്സരാഘോഷങ്ങള്‍ വര്‍ണ്ണാഭമായി

06:49 pm 6/1/2017

Newsimg1_80294280

– ഷോളി കുമ്പിളുവേലി

ന്യൂയോര്‍ക്ക്: വെസ്റ്റ്‌ചെസ്റ്റര്‍ വൈസ്‌മെന്‍ ക്ലബിന്റെ ഇക്കൊല്ലത്തെ ക്രിസ്തുമസ്- പുതുവത്സരാഘോഷങ്ങള്‍ വ്യത്യസ്ത പരിപാടികളോടെ വേറിട്ട അനുഭവമായി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന കലാ-വിനോദ പരിപാടികള്‍ ചടങ്ങുകള്‍ക്ക് മാറ്റുകൂട്ടി. ഗിഫ്റ്റ് കൈമാറ്റം എടുത്തുപറയേണ്ടതായിരുന്നു. കൂടാതെ “സാന്റാ വിത്ത് കിഡ്‌സ്’ കുട്ടികള്‍ക്ക് വളരെ പ്രിയപ്പെട്ടതായിരുന്നു. താളമേളങ്ങളോടുകൂടിയ കരോള്‍ ഗാനങ്ങള്‍ ഗൃഹാതുരത്വം ഉണര്‍ത്തുന്നതായിരുന്നു.

ബ്രോങ്ക്‌സ് ഇടവക അസി. വികാരി ഫാ. റോയിസണ്‍ മേനോലിക്കല്‍ ക്രിസ്മസ് സന്ദേശം നല്‍കി. പ്രസിഡന്റ് ജോസഫ് കാഞ്ഞമല സ്വാഗതവും, ഷൈജു കളത്തില്‍ നന്ദിയും പറഞ്ഞു. എഡ്വിന്‍ കാത്തിസ ഷാജി സക്കറിയ, ജോഷി തെള്ളിയാങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

കെ.കെ. ജോണ്‍സണ്‍, ലീന ആലപ്പാട്ട്, ഷിനോ ജോസഫ്, ജോഫ്രിന്‍ ജോസ്, സ്വപ്ന മലയില്‍, മിനി മുട്ടപ്പള്ളി, പ്രീതി ജിം ജോര്‍ജ്, ഗ്രേസി കാഞ്ഞമല, റോസ് സഖറിയ, ജോസ് മലയില്‍, ഇട്ടൂപ്പ് കണ്ടംകുളം, സണ്ണി മാത്യു, ബെന്നി മുട്ടപ്പള്ളില്‍, ആന്റോ കണ്ണാടന്‍, മാണി ജോര്‍ജ്, സന്‍ജു കളത്തിപ്പറമ്പില്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.