ഏകദിന, ട്വൻറി– ട്വൻറി പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.

06:53 pm 6/1/2017

images (2)
മുംബൈ: ഇംഗ്ലീഷ്​ പടക്കെതിരായ ഏകദിന, ട്വൻറി– ട്വൻറി പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വിരാട്​ കോഹ്​ലിയാണ്​ ടീമിനെ നയിക്കുക. ഏകദിന– ട്വൻറി–ട്വന്റി മത്സരങ്ങളുടെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ എം.എസ് ധോനി ഏകദിന ടീമില്‍ തുടരും.

മധ്യനിരക്ക്​ കരുത്തായി യുവരാജ് സിങ്ങ് ടീമില്‍ തിരിച്ചെത്തി. ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തിനുള്ള ടീമില്‍ മലയാളി താരം സഞ്ജു വി.സാംസണും ഇടം പിടിച്ചിട്ടുണ്ട്​.