07:00 pm 6/1/2017

മയാമി: ഇന്ത്യന്‍ നഴ്സസ് അസോസിയേഷന് ഓഫ് സൗത്ത് ഫ്ളോറിഡയുടെ (ഐ.എന്‍.എ.എസ്.എഫ്) ജനുവരി ഏഴാം തീയതി ശനിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതല്‍ ഡേവി നഗരത്തിലുള്ള ഫാല്‍ക്കണ്‍ ലിയ പാര്‍ക്ക് (ഗാന്ധി പാര്‍ക്ക്) (14864 സ്റ്റെര്‍ലിംഗ് റോഡ്, ഡേവി -33331) ഓഡിറ്റോറിയത്തില്‍ വിവിധ കലാപരിപാടികളോടുകൂടി നടത്തും.
2017- 19 വര്‍ഷത്തെ പുതിയ ഭരണസമിതി പ്രസിഡന്റ് ഷീല ജോണ്‍സന്റെ നേതൃത്വത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
ആഘോഷപരിപാടികളിലേക്ക് ഏവരേയും ഹാര്‍ദ്ദവമായി ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രസിഡന്റ് – അലീഷ കുറ്റിയാനി (305 450 7518), സെക്രട്ടറി – ഷീല ജോണ്സണ് (786 478 1517, ട്രഷറര്‍ – അമ്മാള്‍ ബര്‍ണാഡ് (305 984 2124, ബോബി വര്‍ഗീസ് (305 915 4270), ഡോ. ജോര്‍ജ് പീറ്റര്‍ (954 612 4637).
