– ജീമോന്‍ റാന്നി

ഹൂസ്റ്റണ്‍: ‘വിഭിന്ന ശേഷി ‘കുട്ടികളുടെയും കുടുംബങ്ങളുടെയും പിന്തുണക്കും സഹായത്തിനുമായുള്ള കൂട്ടായ്മയും സംഘടനയുമായ HOPE (ഹെവൻസ് ഒവ്ണ് പ്രെഷ്യസ് ഐയ്സ്-Heaven’s Own Precious Eyes) ജനുവരി 1 ഞായറാഴ്ച 5:30 ജങ നു ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ പള്ളിയില്വെച്ചുനടത്തിയ ക്രിസ്മസ് പരിപാടി വന്നുകൂടിയ വന്‍ ജനാവലിക്കു ഒരു വ്യത്യസ്ത സ്വര്‍ഗീയ അനുഭവം പകര്‍ന്നു.
ഭിന്നശേഷിയുള്ള കുട്ടികള്‍ സമ്മാനങ്ങള്‍ കൈമാറിയത് ഹൃദയങ്ങളെ ഉണര്‍ത്തി. അവരുടെ ക്രിസ്മസ് ഗാനാലാപവും ലഘു ഗാനനാടകാവതരണവും, വിവിധ സഭകളിലെ ഗായകസംഘങ്ങളുടെ മനോഹരങ്ങളായ ഗാനങ്ങളും ഹൃദ്യമായ സന്ധ്യക്ക് നിറം ചാര്‍ത്തി. ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ വികാരി ജോണ്സന് ടി. ഉണ്ണിത്താന് അച്ചന് അധ്യക്ഷനും ഹോളി ഇമ്മാനുവേല്‍ സിഎസ്ഐ യിലെ ഡോക്റ്റര്‍ റോയ് വര്‍ഗീസ് അച്ചന് ക്രിസ്മസ് സന്ദേശവും നല്കിയ വേദിയില്‍ ട്രിനിറ്റി മാര്‍ത്തോമ്മാ വികാരിമാരായ ഫിലിപ്പ് മാത്യൂസ് അച്ചന് ഫിലിപ്പ് ഫിലിപ്പ് അച്ചന് എന്നിവര്‍ സന്നിഹിതരായിരുന്നു.
ഹ്യുസ്റ്റന്‍ തമിഴ് ചര്‍ച്ച്, ട്രിനിറ്റി മാര്‍ത്തോമ്മാ ചര്‍ച്ച് , സെന്റ് തോമസ് സിഎസ്ഐ യൂത്ത് ഗ്രൂപ്പ്, സെന്റ് തോമസ് ഇവാന്‍ജലിക്കല്‍ ചര്‍ച്ച് , വണ്‍ ഫൌണ്ടേഷന് , ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ഇന്ഗ്ലീഷ് ഗായകസംഘം, ജൂനിയര്‍ ഗായകസംഘം എന്നിവ ഇമ്പകരമായ ഗാനങ്ങള്‍ ആലപിച്ചു. ഹോപ് വോളന്റിയര്‍ സാറാ ചെറിയാന് പ്രവര്‍ത്തനങ്ങള്‍ വിവരിച്ചു. സെക്രട്ടറി മോനച്ചന് തോമസ് സ്വാഗതവും കോഓര്‍ഡിനേറ്റര്‍ ഏബ്രഹാം സാമുവെല്‍ കൃതജ്ഞതയും പ്രകാശിപ്പിച്ചു. സന്ധ്യയുടെ അവസാന ഇനമായി എല്ലാവര്ക്കും സ്വാദിഷ്ടമായ സ്നേഹ അത്താഴവും ഉണ്ടായിരുന്നു.
