08:55 pm 6/1/2017
– അനില്‍ മറ്റത്തികുന്നേല്‍

ഡിട്രോയിറ്റ് : നോര്‍ത്ത് അമേരിക്കയിലെ ക്നാനായ കാത്തലിക്ക് റീജിയന്റെ ആഭിമുഖ്യത്തില്‍ 2017 ജൂണ്‍ 28 മുതല്‍ ജൂലൈ 1 വരെ ചിക്കാഗോയ്ക്ക് അടുത്ത്, സെന്റ് ചാള്‍സിലെ ഫെസന്റ് റണ്‍ റിസോര്‍ട്ടില്‍ വച്ച് നടത്തപെടുന്ന പ്രഥമ ഫാമിലി കോണ്‍ഫറന്‍സിന്റെ, ഡിട്രോയിറ്റ് ക്നാനായ കാത്തലിക്ക് ഇടവകയിലെ റെജിഷ്ട്രേഷന് ഔദ്യോഗികമായ തുടക്കമായി . തിരുപ്പിറവി ദിനത്തിലെ വി. കുര്‍ബ്ബാനയ്ക്ക് ശേഷമാണ് രജിഷ്ട്രേഷന്റെ ഉദ്ഘാടനം നടത്തപ്പെട്ടത്.ഇടവക അംഗങ്ങളായ രാജു & സിമി തൈമാലില്‍ ,ബിബി & മായ തെക്കനാട്ടു ,ജെയ്സ് & അനു കണ്ണച്ചാന്‍പറമ്പില്‍ എന്നീ കുടുംബങ്ങളില്‍ നിന്നും രജിഷ്ട്രേഷന് സ്വീകരിച്ചുകൊണ്ടാണ് ഇടവകയിലെ രജിഷ്ട്രേഷന് ഔദ്യോഗികമായ തുടക്കം കുറിച്ചത്.
ആദ്യ ദിനത്തില്‍ തന്നെ നിരവധി കുടുംബങ്ങള്‍ ഫാമിലി കോണ്ഫ്രന്സില് രജിഷ്ട്രേഷന് നടത്തുവാന്‍ മുന്നോട്ടു വന്നിട്ടുണ്ട്. ഇടവക വികാരി ഫാ. ഫിലിപ്പ് രാമച്ചനാട്ടിന്റെ നേതൃത്വത്തില്‍ ഇടവക കൈക്കാരന്മാരും റെജിസ്ട്രഷന് കമ്മറ്റി അംഗങ്ങളും രെജിസ്ട്രേഷന് നടപടികള്‍ക്ക് നേതൃത്വം നല്കി. ക്നാനായ റീജിയന്റെ സഭായോടൊത്തുള്ള മുന്നോട്ടുള്ള വളര്‍ച്ചയില്‍ നിര്‍ണ്ണായകമായ ഫാമിലി കോണ്ഫ്രന്സില് എല്ലാ കുടുംബങ്ങളും പങ്കെടുക്കുകയും , കുടുംബ ജീവിതങ്ങളുടെ വിശുദ്ധീകരണം മുഖ്യ വിഷയമായിട്ടുള്ള കോണ്‍ഫറന്‍സില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര് എത്രയും വേഗം റെജിഷ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്യണം എന്ന് വികാരി. ഫാ. ഫിലിപ്പ് രാമച്ചനാട്ട് ഓര്‍മ്മിപ്പിച്ചു.
