ഡാൻ കോട്ട്സ് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം തലവൻ

02.11 PM 08/01/2017
gots_0801017
വാഷിംഗ്ടൺ: അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ തലവനായി ഡാൻ കോട്സിനെ നിയമിച്ചതായി നിയുക്‌ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഓഫീസ്. മികച്ച ഭരണത്തിനു സഹായകരമാകുന്ന നിയമനമാണിതെന്ന് ട്രംപ് പ്രസ്താവനയിൽ വ്യക്‌തമാക്കി.

ഇൻഡ്യാന മുൻ സെനറ്ററായ കോട്സ്, സെനറ്റ് ഇന്റലിജന്റ്സ് കമ്മിറ്റിയിലും പ്രവർത്തിച്ചിട്ടുണ്ട്. നവംബറിൽ നടന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഹില്ലരി ക്ലിന്റെണെ പരാജയപ്പെടുത്താൻ റഷ്യൻ പ്രസിഡന്റ് വ്ളാദിമർ പുടിൻ ഇടപ്പെട്ടെന്നു തെളിയിക്കുന്ന രേഖകൾ അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം പുറത്തുവിട്ടതിനു പിന്നാലെയാണ് ഡാൻ കോട്സിന്റെ നിയമനം. റിപ്പോർട്ട് ട്രംപ് തള്ളിയിരുന്നു.