നാലുവര്‍ഷങ്ങള്‍ക്കുശേഷം കോട്ടയം നസീര്‍ അമേരിക്കയില്‍ എത്തുന്നു

02.45 PM 08/01/2017
kottayamnazeershow_pic
ജോയിച്ചന്‍ പുതുക്കുളം
ഷിക്കാഗോ: നീണ്ട നാലു വര്‍ഷങ്ങള്‍ക്കുശേഷം അനുഗ്രഹീത മിമിക്രി കലാകാരനും ഹാസ്യ നടനുമായ കോട്ടയം നസീറും സംഘവും അമേരിക്കയില്‍ പര്യടനത്തിനു എത്തുന്നു. കോട്ടയം നസീറിനെ കൂടാതെ കോമഡി സ്റ്റാര്‍ എന്ന പരിപാടിയില്‍ അത്യുജ്വല പ്രകടനം കാഴ്ചവെച്ച മലയാള സിനിമയിലെ ഒന്നാംനിര ഹാസ്യ നടനായ ജോബി, ജെംനാപ്യാരി എന്ന സൂപ്പര്‍ ഹിറ്റ് സിനിമയിലൂടെ നായിക നടിയായി എത്തിയ ഗായത്രി സുരേഷ്, പിന്നണി ഗായകന്‍ രമേഷ് ബാബു, ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം ലക്ഷ്മി ജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ പതിന്നാലില്‍പ്പരം കലാകാര•ാര്‍ അണിനിരക്കുന്ന ഈ പ്രോഗ്രാം സൂപ്പര്‍ ഹിറ്റാകും എന്നതില്‍ സംശയമില്ല.
ഏപ്രില്‍, മെയ് മാസങ്ങളില്‍ സൂര്യാ പ്രൊഡക്ഷന്‍സ് അമേരിക്കയില്‍ എത്തിക്കുന്ന ഈ പരിപാടി ബുക്ക് ചെയ്യുന്നതിന് താഴെപ്പറയുന്നവരുമായി ബന്ധപ്പെടുക: കൊച്ചിന്‍ ഷാജി (917 439 0563), സ്റ്റാന്‍ലി കളരിക്കമുറി (847 877 3316).