പെട്രോൾ പമ്പുകളിൽ തിങ്കളാഴ്ച മുതൽ കാർഡുകൾ സ്വീകരിക്കില്ല

10.39 PM 08/01/2017
card_0801
ന്യൂഡൽഹി: രാജ്യത്തെ പെട്രോൾ പമ്പുകളിൽ തിങ്കളാഴ്ച മുതൽ ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ സ്വീകരിക്കില്ല. കാർഡ് ഇടപാടുകൾക്കു ലെവി ഏർപ്പെടുത്താനുള്ള ബാങ്കുകളുടെ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് പെട്രോൾ പമ്പ് ഉടമകളുടെ അസോസിയേഷന്റെ നടപടി. കാർഡ് വഴി നടത്തുന്ന ഇടപാടുകളുടെ ട്രാൻസാക്ഷൻ ഫീ പമ്പുടമകളിൽനിന്നുനിന്ന് ഇടാക്കാനായിരുന്നു ബാങ്കുകളുടെ ശ്രമം. ഒരു ശതമാനം ഫീസ് ഏർപ്പെടുത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഇതേതുടർന്നാണ് കാർഡുകൾ സ്വീകരിക്കേണ്ടെന്ന് പമ്പുടമകൾ തീരുമാനിച്ചത്.

കറൻസി രഹിത ഇടപാടുകൾ പ്രോത്സാഹിപ്പിക്കാൻ കർശന നടപടികളുമായി കേന്ദ്രസർക്കാർ മുന്നോട്ടുപോകുമ്പോഴാണ് ബാങ്കുകളുടെ കൊള്ളയടി. നേരത്തെ, കാർഡ് ഉപയോഗിച്ച് പെട്രോൾ വാങ്ങുന്നതിന് 0.75 ശതമാനം വിലക്കുറവും കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. ഈസമയമാണ് ട്രാൻസാക്ഷൻ ഫീസുമായി ബാങ്കുകളുടെ പിഴിച്ചിൽ. എന്നാൽ ബാങ്കുകളുടെ തീരുമാനത്തെ സംബന്ധിച്ച് അറിയില്ലെന്നാണ് കേന്ദ്രസർക്കാരിന്റെ മറുപടി.