12.27 PM 09/01/2017

ജമ്മുകാഷ്മീരിൽ വീണ്ടും ഭീകരാക്രമണം. സൈനിക ക്യാമ്പിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാവിലെ ഏഴിനായിരുന്നു ആക്രമണം. സേനയുടെ അഖ്നൂർ എൻജിനീയറിംഗ് വിഭാഗത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്. ജനറൽ റിസേർവ് എൻജിനീയർ ഫോഴ്സിലെ (ജിആർഇഎഫ്) തൊഴിലാളികളാണ് കൊല്ലപ്പെട്ടത്.
അതിർത്തിയിലെ റോഡുകളുടെ നിർമാണത്തിനും പരിപാലനത്തിനുമുള്ള ബോർഡർ റോഡ്സ് ഓർഗനൈസേഷന്റെ (ബിആർഒ) ഉപവിഭാഗമാണ് ജിആർഇഎഫ്. ഭീകരർക്കായി സ്ഥലത്ത് തെരച്ചിൽ തുടരുകയാണ്.
