12.36 PM 09/01/2017
ശബരി റെയിൽ പദ്ധതിക്കെതിരേ ഇ.ശ്രീധരന്റെ മുന്നറിയിപ്പ്. പദ്ധതി ഉപേക്ഷിക്കണണെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കേന്ദ്ര–സംസ്‌ഥാന സർക്കാരുകൾക്ക് കത്തയച്ചു. ഈ പദ്ധതി ഭാവിയിൽ വലിയ ബാധ്യതയാകും. പ്രധാനമന്ത്രി നേരിട്ട് നിരീക്ഷിക്കുന്ന 10 പദ്ധതികളിൽ ശബരി പദ്ധതിയും ഉൾപ്പെട്ടത് അത്ഭുതകരമാണെന്നും ശ്രീധരൻ മുന്നറിയിപ്പ് നൽകുന്നു.