വിജയ് ചിത്രം ‘ഭൈരവ’യുടെ വ്യാജപതിപ്പ് ഇന്റർനെറ്റിൽ

11.59 PM 12/01/2017
vijayy_1101
തിരുവനന്തപുരം: തീയേറ്ററിൽ പ്രദർശനം ആരംഭിച്ച തമിഴ് ചിലച്ചിത്രം ‘ഭൈരവ’യുടെ വ്യാജപതിപ്പ് ഇന്റർനെറ്റിൽ. ഇളയദളപതി വിജയ് നായകനായ ചിത്രം തമിഴ് റോക്കേഴ്സ് എന്ന വെബ്സൈറ്റിലാണ് പ്രത്യക്ഷപ്പെട്ടത്. നേരത്തെ നിരവധി ചിത്രങ്ങളുടെ വ്യാജപതിപ്പ് ഈ സൈറ്റിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

സംസ്‌ഥാനത്തെ 206 ഓളം തീയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. എ, ബി, സി ക്ലാസ് വേർതിരിവ് ഇല്ലാതെയാണ് ഭൈരവയുടെ റിലീസ് ചെയ്തിരിക്കുന്നത്. ഭരതൻ സംവിധാനം നിർവഹിച്ച ചിത്രത്തിൽ മലയാളി താരം കീർത്തി സുരേഷാണ് നായിക.