ഫൊക്കാന കേരളാ കണ്‍വന്‍ഷന്‍ അവലോകന യോഗം നീണ്ടൂര്‍ ജെ എസ് ഫാമില്‍ നടത്തി

8:23 am 13/1/2017

– ശ്രീകുമാര്‍ ഉണ്ണിത്താന്‍
Newsimg1_54480419
മെയ് മാസം അവസാനം നടത്താന്‍ ഉദ്ദേശിക്കുന്ന ഫൊക്കാനാ കേരളാ കണ്‍ വന്‍ഷന്റെ ആദ്യ അവലോകന യോഗം കോട്ടയം നീണ്ടൂര്‍ ജെ എസ് ഫാമില്‍ നടന്നു.ഫൊക്കാന കേരളം കണ്‍വന്‍ഷനു
കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ആയി മുന്ന് വേദികള്‍ ആണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.അതില്‍ പ്രഥമ പരിഗണന നല്‍കുന്ന നീണ്ടൂര്‍ ജെ എസ് ഫാമിലായിരുന്നു യോഗം. ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍ വളരെ വിപുലമായി നടത്തുവാനും ,ഫൊക്കാനയുടെ ടൂറിസം ,ജീവകാരുണ്യ പദ്ധതികള്‍ ,വിദ്യാഭ്യാസ സഹായ പദ്ധതികള്‍ തുടങ്ങിയവയ്‌ക്കെല്ലാം കേരളാ കണ്‍വന്‍ഷന്‍ വേദിയാകുമെന്നു പ്രസിഡന്റ് തമ്പി ചാക്കോ അറിയിച്ചു.രാഷ്ട്രീയ സാമൂഹ്യ ,സാംസ്കാരിക ,മാധ്യമ മേഖലയിലെ പ്രഗത്ഭര്‍ പങ്കെടുക്കുന്ന ചടങ്ങുകളും ,കലാസന്ധ്യയും ചടങ്ങുകള്‍ക്ക് മാറ്റ് കൂട്ടുമെന്നും അദ്ദേഹം അറിയിച്ചു .

കണ്‍വന്‍ഷന്‍ നടക്കുന്ന വേദി എക്‌സികുട്ടീവ് കമ്മിറ്റി കൂടി തീരുമാനിക്കുമെന്നും
അദ്ദേഹം അറിയിച്ചു.ഫൊക്കാന മുന്‍ വൈസ് പ്രസിഡന്റുകൂടിയായ ജോയ് ചെമ്മാച്ചലിന്റെ ഉടമസ്ഥതയില്‍ ഉള്ള നീണ്ടൂര്‍ ജെ എസ് കാര്‍ഷിക വിജ്ഞാന കേന്ദ്രം വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ് .ഇരുപത്തിയെട്ടു ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന ഫാമില്‍ വിശാലമായ ഒരു കണ്‍വന്‍ഷന്‍ സെന്ററും ഉണ്ട് .പരമ്പരാഗത കാര്‍ഷിക പ്രദര്‍ശന നഗരികൂടിയാണ് ഈ കണ്‍വന്‍ഷന്‍ സെന്റര്‍ .അതുകൊണ്ടാണ് ഫോക്കനാ നേതാക്കള്‍ ഇവിടം സന്ദര്‍ശിച്ചത് .മറ്റു രണ്ടു സ്ഥലം കൂടി സന്ദര്‍ശിച്ച ശേഷം അന്തിമ തീരുമാനം കൈക്കൊള്ളും.

ഫൊക്കാനാ നേതാക്കളായ ,ടി എസ് ചാക്കോ,ജോര്‍ജ് ഓലിക്കല്‍ ,കെ .പി ആന്‍ഡ്‌റൂസ്
,സനല്‍ ഗോപി ,ടോമി കോക്കാട് ,മാത്യു കോക്കുറ ,ജോയ് ചെമ്മാച്ചേല്‍,മാധ്യമ
പ്രവര്‍ത്തകനും ടൂറിസം പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ റെജി ലൂക്കോസ് ,അമേരിക്കന്‍
മലയാളി സാഹിത്യകാരന്‍ രാജു മൈലപ്ര എസ്ശ്രീ കുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍
പങ്കെടുത്തു .അടുത്ത നാഷണല്‍ കമ്മിറ്റി കുടി മാത്രമേ തിരുമാനങ്ങള്‍ എടുക്കുകയുള്ളു എന്ന് സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് അറിയിച്ചു.