06:06 pm 13/1/2017

ന്യൂഡൽഹി:ജെല്ലിക്കെട്ട് നിരോധനം പിൻവലിക്കണമെന്ന ആവശ്യം സുപ്രീംകോടതി നിഷേധിച്ചതിന് പിന്നാലെ ജെല്ലിക്കെട്ടിനെ അനുകൂലിച്ച് ആർ.എസ്.എസ് .ജെല്ലിക്കെട്ട് തമിഴ് സംസ്കാരത്തിെൻറ ഭാഗമാണ്. മൃഗങ്ങളുമായുള്ള വിനോദമാണ് ജെല്ലിക്കെട്ട്. ജെല്ലിക്കെട്ടിൽ മൃഗങ്ങളെ കൊല്ലുന്നില്ലെന്ന് ആർ.എസ്.എസ് പ്രമുഖ് ജെ.നന്ദകുമാർ പറഞ്ഞു.
വ്യാഴാഴ്ചയാണ് സുപ്രീംകോടതി ജെല്ലിക്കെട്ടിനെതിരായ വിധി പുറപ്പിടുവിച്ചത്. ഇതിനെ തുടർന്ന് തമിഴ്നാട്ടിൽ വൻ പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറിയിരുന്നു. തമിഴ്നാട്ടിലെ ദ്രാവിഡ പാർട്ടികളായ ഡി.എം.കെയും എ.െഎ.എ.ഡി.എം.കെയും ജെല്ലിക്കെട്ടിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. തമിഴ്നാട്ടിെൻറ വിവിധ ഭാഗങ്ങളിൽ സുപ്രീംകോടതി വിധി ലംഘിച്ച് ജെല്ലിക്കെട്ട് നടക്കുകയും ചെയ്തു.
ദേശീയ ചാനലായ ന്യൂസ്18ക്ക് നൽകിയ അഭിമുഖത്തിൽ ജെല്ലിക്കെട്ട് മൃഗാരാധനയുടെ ഭാഗമാണെന്നും മറ്റു സമൂഹങ്ങൾ ചെയ്യുന്നത് പോലെ മൃഗങ്ങളെ ജെല്ലിക്കെട്ടിെൻറ ഭാഗമായി കൊല്ലുന്നില്ലെന്നും മറ്റൊരു പ്രമുഖ ആർ.എസ്.എസ് നേതാവ് ചൂണ്ടിക്കാട്ടി.
