08:56 am 14/1/2017
– നിബു വെള്ളവന്താനം

ന്യുയോര്‍ക്ക്: പ്രവര്‍ത്തന മികവിന്റെ കാല്‍ നൂറ്റാണ്ടിലേക്ക് പ്രവേശിക്കുന്ന കേരളാ പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറം നോര്‍ത്ത് അമേരിക്കയുടെ (കെ.പി.ഡബ്ല്യൂ.എഫ്) പുതിയ വര്‍ഷത്തേക്കുള്ള കര്‍മ്മപദ്ധതികള്‍ പ്രഖ്യാപിച്ചു. കെ.പി.ഡബ്ല്യൂ.എഫ് പ്രവര്‍ത്തന ഉത്ഘാടനവും ഫിലഡല്‍ഫിയ ചാപ്റ്റര്‍ ഉത്ഘാടനവും ഡിസംബര്‍ 3നു ഗ്രേയ്‌സ് പെന്ത ക്കോസ്തല്‍ ചര്‍ച്ചില്‍ നടത്തപ്പെട്ടു.
ഫിലഡല്‍ഫിയ ഐക്യകൂട്ടായ്മ പ്രസിഡന്റ് റവ. ജോണിക്കുട്ടി പി. ജോണ്‍ സമ്മേളനം ഉത്ഘാടനം ചെയ്തു. നാഷണല്‍ പ്രസിഡന്റ് ബ്രദര്‍ റോയി മേപ്രാല്‍ അദ്ധ്യക്ഷതവഹിച്ചു. ജോസഫ് പാലമറ്റം (പ്രസിഡന്റ്), ഡോ. സാം കണ്ണമ്പള്ളി (വൈസ് പ്രസിഡന്റ്), ജേക്കബ് മാത്യൂ ചാമംപതാല്‍ (സെക്രട്ടറി), വര്‍ഗീസ് മാത്യൂ (ട്രഷറാര്‍) എന്നിവരാണ് ഫിലഡല്‍ഫിയ ചാപ്റ്റര്‍ ഭാരവാഹികള്‍.
