ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി ഉള്‍പ്പടെ 4 പേര്‍ കൊല്ലപ്പെട്ട കേസില്‍ പ്രതിക്ക് ജീവപര്യന്തം –

08:00 am 14/1/2017

പി.പി. ചെറിയാന്‍
Newsimg1_99482898
ഒക്കലഹോമ: 2015 ഒക്ടോബര്‍ 24ന് ഒക്കലഹോമ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഹോം കമിങ്ങ് പരേഡിനകത്തേക്ക് കാര്‍ ഇടിച്ചു കയറ്റി മുബൈയില്‍ നിന്നുള്ള എം.ബി.എ. വിദ്യാര്‍ത്ഥിനി നിവിത നകല്‍ ഉള്‍പ്പെടെ 4 പേര്‍ കൊല്ലപ്പെട്ട കേസ്സില്‍ പ്രതിയായ 26 വയസ്സുകാരി അഡസിയ ചേമ്പേഴിസിനെ ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചു.

ജനുവരി 10ന് ശിക്ഷവിധിക്കുമ്പോള്‍ കൊല്ലപ്പെട്ട പ്രതികളുടെ കുടുംബാംഗങ്ങളോട് അനുകമ്പ പ്രകടിപ്പിച്ച പ്രതി വളരെ ദുഃഖിതയായി കാണപ്പെട്ടു.പരേഡിനകത്തേക്ക് മനഃപൂര്‍വ്വം വാഹനം ഇടിച്ചു കയറ്റുകയായിരുന്നുവെന്ന് പ്രോസിക്യൂട്ടര്‍ വാദിച്ചപ്പോള്‍, മാനസിക അസ്വസ്ഥതയാണ് ഇങ്ങനെ സംഭവിക്കുവാന്‍ കാരണമെന്ന് പ്രതിയുടെ അറ്റോര്‍ണി വാദിച്ചു.കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി നിവിത (23) ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് മുബൈയില്‍ നിന്നും എം.ബി.എ. പഠനത്തിനായി ഒക്കലഹോമ സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ എത്തിചേര്‍ന്നത്.

മുംബൈ യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദം നേടിയ നിവിത സമര്‍ത്ഥയായ വിദ്യാര്‍ത്ഥിനിയായിരുന്നുവെന്ന് സഹപാഠികള്‍ പറഞ്ഞു. ദമ്പതികളായ ബോണി- മാര്‍വിന്‍, 2 വയസ്സുള്ള നാഷ എന്നിവരാണ് കൊല്ലപ്പെട്ട മറ്റു മൂന്നു പേര്‍.