09:05 am 14/1/2017

ന്യൂഡൽഹി:   പരിധിയിൽ കൂടുതൽ പണം ബാങ്കുകളിൽ നിന്ന് പിൻവലിക്കുമ്പോൾ  ഇടപാടുകൾക്ക് നികുതി ചുമത്താൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു.  ബജറ്റിൽ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാവുമെന്നാണ് സൂചന. ബാങ്കിങ് കാഷ് ട്രാൻസാക്ഷൻ ടാക്സ് എന്നാണ് നികുതിയുടെ പേര്. 2005ൽ അന്നത്തെ ധനമന്ത്രി പി. ചിദംബരമാണ് ഇൗ നികുതി ആദ്യമായി ഏർപ്പെടുത്തിയത്. എന്നാൽ പിന്നീട് 2009ൽ ഇത് പിൻവലിക്കുകയായിരുന്നു.
സേവിങസ് അക്കൗണ്ടുകൾ ഒഴികെയുള്ള അക്കൗണ്ടുകളിൽ നിന്ന് 50,000 രൂപയിൽ കൂടതൽ പിൻവലിക്കുേമ്പാഴാണ് അന്ന് നികുതി നൽകേണ്ടിയിരുന്നത്. 0.1 ശതമാനം നികുതിയാണ് അന്ന് ഇടപാടുകൾക്ക് ചുമത്തിയത്. എന്നാൽ നികുതിയിലൂടെ പ്രതീക്ഷിച്ച വരുമാനം ഉണ്ടാക്കാൻ സാധിച്ചില്ല. ആദ്യ വർഷം 220 കോടിയും രണ്ടാം വർഷം 400 കോടി രൂപയും മാത്രമാണ് നികുതിയിലൂടെ ലഭിച്ചത്.
ആദായ നികുതി നിയമത്തിൽ ഭേദഗതി വരുത്തിയാണ് പുതിയ നിയമം കേന്ദ്രസർക്കാർ അവതരിപ്പിക്കാനൊരുങ്ങുന്നത്. കള്ളപണം തടയാൻ പുതിയ നിയമത്തിലൂടെ സാധിക്കുമെന്നാണ് കേന്ദ്രസർക്കാറിെൻറ കണക്ക് കൂട്ടൽ.
