08:09 am 15/1/2017
ജോസഫ് ഇടിക്കുള

ന്യൂജേഴ്സി : കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്സിയുടെ (കാന്‍ജ്) 2017 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ വ്യക്തമായ പ്ലാനുകള്‍ അവതരിപ്പിച്ചു കൊണ്ട് പുതിയ പ്രസിഡന്റ് സ്വപ്ന രാജേഷ് ശ്രദ്ധ നേടുന്നു.
ജനുവരി 22 ഞായറാഴ്ച വൈകിട്ട് 5 മണി മുതല്‍ എഡിസണിലുള്ള എഡിസണ്‍ ഹോട്ടല്‍ ബാന്‍ക്വിറ്റ് ഹാളില്‍ വച്ച് 2017 വര്‍ഷത്തേക്കുള്ള സമ്പൂര്‍ണപദ്ധതികളും അവതരിപ്പിച്ചു കൊണ്ട് പ്രവര്‍ത്തന ഉദ്ഘാടനം അരങ്ങേറുന്നത്, പ്രസ്തുത പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
വര്‍ഷാവര്‍ഷം കാന്‍ജ് നടത്തി വരാറുള്ള വസന്തോത്സവം, പിക് നിക്, ഫാമിലി നൈറ്റ്, ഓണാഘോഷം, വോളീ ബോള്‍ ടൂര്‍ണമെന്റ് , ചാരിറ്റി പ്രവര്‍ത്തനങ്ങളായ ക്ലോത്ത് ഡ്രൈവ്,ഫുഡ് ഡ്രൈവ്, സൂപ്പ് കിച്ചന്‍,ബ്ലഡ് ഡ്രൈവ് മറ്റ് അനേകം പദ്ധതികള്‍ കൂടാതെ ന്യൂജേഴ്സി മലയാളികളുടെ ചിരകാല അഭിലാഷമായ കേരളാ ഹൌസ് എന്ന സ്വപ്ന പദ്ധതി നടപ്പിലാക്കുവാന്‍ എല്ലാ ന്യൂജേഴ്ണ്ടസി മലയാളികളുടെയും സഹായവും അഭ്യര്‍ഥിച്ചു കൊണ്ട് പ്രസിഡന്റ് സ്വപ്ന രാജേഷും സംഘവും മുന്നിട്ടിറങ്ങുന്നത്
പുതിയ ട്രസ്ടി ബോര്‍ഡ് ചെയര്‍മാന്‍ ആയി തിരഞ്ഞെടുക്കപ്പെട്ട ജോസ് വിളയില്‍, ട്രസ്ടി ബോര്‍ഡ് അംഗങ്ങളായ ജിബി തോമസ് മോളോപറമ്പില്‍,റോയ് മാത്യു, മാലിനി നായര്‍, ആനി ജോര്‍ജ്,സ്മിത മനോജ്, ജോണ്‍ തോമസ്, വൈസ് പ്രസിഡന്റ് അജിത് കുമാര്‍ ഹരിഹരന്‍, ജനറല്‍ സെക്രട്ടറി ജെയിംസ് ജോര്‍ജ്, ജോയിന്റ് സെക്രട്ടറി നീന എസ് ഫിലിപ്പ്, ട്രഷറര്‍ എബ്രഹാം ജോര്‍ജ്, ജോയിന്റ് ട്രഷറര്‍ സണ്ണി വാലിപ്ലാക്കല്‍ , നന്ദിനി മേനോന്‍ (ചാരിറ്റി അഫയേഴ്‌സ്), പ്രഭു കുമാര്‍ (പബ്ലിക് ആന്‍ഡ് സോഷ്യല്‍ അഫയേഴ്‌സ്),, കെവിന്‍ ജോര്‍ജ് (യൂത്ത് അഫയേഴ്‌സ്) ദീപ്തി നായര്‍ (കള്‍ച്ചറല്‍ അഫയേഴ്‌സ് ) അലക്‌സ് മാത്യു (എക്‌സ് ഒഫീഷ്യല്‍ ) ജോസഫ് ഇടിക്കുള (മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍) എന്നിവരാണ് സര്‍വ പിന്തുണയുമായി പ്രസിഡന്റിനൊപ്പമുള്ളത്.
ജനുവരി 28 ശനിയാഴ്ച കാന്‍ജ്‌ന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഫുഡ് ഡ്രൈവിലേക്കും ഏവരെയും സ്വാഗതം ചെയ്യുന്നതായി പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അജിത് കുമാര്‍ , ഹരിഹരന്‍, ജനറല്‍ സെക്രട്ടറി ജെയിംസ് ജോര്‍ജ് എന്നിവര്‍ സംയുക്തമായി അറിയിച്ചു.
