08:11 am 15/1/2017
ബാഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളിൽ നിന്ന് മൂസിൽ യൂനിവേഴ്സിറ്റിയുടെ നിയന്ത്രണം ഇറാബ് സേന തിരിച്ച് പിടിച്ചു. മൂസിൽ യൂനിവേഴ്സിറ്റിക്ക് സ്വാതന്ത്ര്യം ലഭിച്ചതായി പറയാൻ കഴിയുമെന്ന് സേനയിലെ മേജർ ജനറൽ സാദി പ്രതികരിച്ചു.
ഇറാഖിലെ പ്രമുഖ യൂനിവേഴ്സിറ്റികളിലൊന്നാണ് മൂസിൽ. യൂണിവേഴ്സിറ്റിയുടെ നിയന്ത്രണം തിരിച്ച് പിടിക്കാൻ കഴിഞ്ഞതോട് കൂടി െഎ.എസുമായുള്ള പോരാട്ടത്തിൽ നിർണായക ഘട്ടമാണ് സേന പിന്നിടുന്നത്. ഏറ്റവും ബുദ്ധിമുേട്ടറിയ കാര്യമാണ് സേന നടപ്പിലാക്കിയിരിക്കുന്നത്. അടുത്ത പത്ത് ദിവസത്തിനുള്ളിൽ ഇറാഖിലെ കിഴക്കൻ ഭാഗങ്ങൾ മുഴുവൻ െഎ.എസിൽ നിന്ന് തിരിച്ച് പിടിക്കാൻ കഴിയുമെന്നാണ് തങ്ങളുടെ വിശ്വാസമെന്നും സാദി കൂട്ടിച്ചേർത്തു.
രാജ്യത്തെ കിഴക്കൻ മേഖലയിലെ 85 ശതമാനത്തിെൻറ നിയന്ത്രണവും സേന തിരിച്ച് പിടിച്ചുവെന്നാണ് സൂചന. ഇൗ പ്രദേശങ്ങളുടെ നിയന്ത്രണത്തിനായി ഇസ്ലാമിക് സ്റ്റേറ്റുമായി കനത്ത പോരാട്ടത്തിലായിരുന്നു ഇറാഖ് സേന.